പിടിയിലായ കള്ളനും 
പിടിക്കപ്പെടാത്ത കള്ളന്മാരും ; എഴുത്തുകാരനും കഥാപാത്രവും ഒരുമിച്ചപ്പോൾ


ഫോർട്ട് കൊച്ചി
എഴുത്തുകാരനും കഥാപാത്രവും ഒരുമിച്ചിരുന്ന് വായനക്കാരോട് സംവദിച്ചത് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിക്ക് പുതുമയായി. ‘തസ്കരൻ: കഥയിലും ജീവിതത്തിലും’ എന്ന സെഷനിൽ എഴുത്തുകാരൻ ജി ആർ ഇന്ദു​ഗോപനും അദ്ദേഹത്തിന്റെ ‘തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ മണിയൻപിള്ളയുമാണ് സംവാദവേദിയിൽ ഒന്നിച്ചത്. സെഷന്റെ പ്രത്യേകത അവതാരക വിവരിച്ചതോടെ വേദിയിലേക്ക് ആസ്വാദകരൊഴുകി.

പത്രപ്രവർത്തകനും കള്ളനും ഒരു ​ഗ്രാമത്തിൽ താമസിക്കുമ്പോൾ കള്ളന്റെ ജീവിതം എഴുതിവയ്ക്കാൻ ശ്രമിക്കുമെന്നും അത്തരമൊരു ശ്രമമായിരുന്നു ‘തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ’യെന്നും ഇന്ദു​ഗോപൻ പറഞ്ഞു. ഇതിനിടെ ഇന്ദു​ഗോപൻ, മണിയൻപിള്ളയെ മണ്ണിയണ്ണനെന്ന് പരമാർശിച്ചത് രസം കൂട്ടി. ​നമ്മളെല്ലാം കള്ളന്മാരാണെന്നും പിടിക്കപ്പെടുമ്പോൾ മാത്രമേ കള്ളനാകൂ എന്നുള്ള മണിയൻപിള്ളയുടെ വാക്കുകൾക്ക് സദസ്സിൽനിന്ന് നിറഞ്ഞ കൈയടി.

ജീവിതാനുഭവങ്ങളുടെയും വായനയുടെയും പിന്തുണയിൽ മണിയൻപിള്ള പറഞ്ഞ പലവാചകങ്ങളും കേൾവിക്കാരെ ഇരുത്തിച്ചിന്തിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ കയറി വാച്ച് മോഷ്ടിച്ചതും തിരികെ നൽകിയപ്പോൾ ബഷീറിന്റെ രൂക്ഷപ്രതികരണവും അദ്ദേഹം രസകരമായി ഓർത്തെടുത്തു. മോഷണരീതിയും കേസ് സ്വയം വാദിച്ച് ജയിച്ചതും ജയിൽവാസവും ജയിലുകൾക്ക് വന്ന മാറ്റങ്ങളും അദ്ദേഹം രസകരമായി വിവരിച്ചു. ചെയ്തത് തെറ്റാണെന്ന് പൂർണമായി ബോധ്യപ്പെട്ടതിനാലാണ് പുസ്തകമെഴുതാൻ സമ്മതം നൽകിയതെന്ന് മണിയൻപിള്ള പറഞ്ഞു. ആദിൽ മഠത്തിൽ മോഡറേറ്ററായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/UgaSN1l

Comments

Archive

Contact Form

Send