"ഈ സംഭവം എന്താണെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും' ; വാർത്താമുറിയിലെ മൂലധന ഇടപെടലുകളെക്കുറിച്ചാണ്..
ഫോർട്ട് കൊച്ചി
വിശ്വാസ്യതയും ആധികാരികതയുമില്ലാത്ത സമൂഹമാധ്യമങ്ങളുടെ കാലഘട്ടത്തിൽനിന്നുള്ള മാറ്റമാണ് ആധുനിക മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പാനൽ ചർച്ച. "ഈ സംഭവം എന്താണെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകും'ചർച്ചയിൽ എൻ എസ് സജിത് മോഡറേറ്ററായി.
മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന കാലഘട്ടമാണിതെന്ന് ടി എം ഹർഷൻ പറഞ്ഞു. വലതുപക്ഷ ശക്തികൾ അധികാരത്തിലെത്താൻ സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ച് നുണപ്രചാരണങ്ങൾ നടത്തുന്നു. മുഖ്യധാര മാധ്യമങ്ങളും അത്തരത്തിലേക്ക് മാറുന്നു. സംരക്ഷണത്തിന് മറ്റു സംവിധാനങ്ങളുള്ളതിനാൽ ആരെയും ആക്രമിക്കാമെന്നായെന്ന് ഹർഷൻ പറഞ്ഞു. ഗോസിപ്പുകൾ വാർത്തയാക്കി പ്രചരിപ്പിക്കുന്നതല്ല മാധ്യമപ്രവർത്തനമെന്ന് ഇ സനീഷ് പറഞ്ഞു. മാധ്യമപ്രവർത്തനം മഹത്തരമായ ജോലിയാണെന്നാണ് ലോകപ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഗബ്രിയേൽ ഗർസിയ മാർക്വേസ് പറഞ്ഞത്. നാം പറയുന്ന ഒരോ വാക്കിനും നാം ഉത്തരവാദികളാണ്. കള്ളങ്ങൾ സത്യമാണെന്ന് പറയുന്ന സമൂഹമാധ്യമ കാലമാണിതെന്നും സനീഷ് പറഞ്ഞു.
നുണപ്രചാരണങ്ങളും അസത്യങ്ങളും മാറ്റിനിർത്തി സമൂഹമാധ്യമ ഇടങ്ങളെ രസകരമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മനില സി മോഹൻ പറഞ്ഞു. മൂലധനമാണ് വാർത്താമുറികളുടെ രാഷ്ട്രീയം തീരുമാനിക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ഇടങ്ങളിലേക്ക് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മനില പറഞ്ഞു. എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന കണ്ടെത്തലിലാണ് അധാർമിക മാധ്യമപ്രവർത്തനം നടത്തുന്നതെന്നും വസ്തുനിഷ്ഠമായ മാധ്യമപ്രവർത്തനത്തിലൂടെയേ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാകൂവെന്ന് മനീഷ് നാരായണൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/IeB0uzT
Comments