കർണാടകം കോൺഗ്രസിന് പാഠം: സച്ചിൻ പൈലറ്റ്SA
ന്യൂഡൽഹി
കർണാടകത്തിലെ ജയത്തിൽനിന്ന് കോൺഗ്രസ് നേതൃത്വം പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് സച്ചിൻ പൈലറ്റ്. ബിജെപിയുടെ അഴിമതി തുറന്നുകാണിച്ചതാണ് കോൺഗ്രസ് ജയത്തിന് കാരണം. 40 ശതമാനം കമീഷൻ അടിക്കുന്ന സർക്കാരാണ് കർണാടകം ഭരിക്കുന്നതെന്ന പ്രചാരണം ജനങ്ങൾ ഏറ്റെടുത്തു–- സച്ചിൻ പറഞ്ഞു. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബിജെപി അഴിമതിയോട് സന്ധിചെയ്തെന്ന് ആരോപിച്ചും നേതൃത്വത്തെ വെല്ലുവിളിച്ചും നടത്തുന്ന ജനസംഘർഷ് പദയാത്രയ്ക്കിടെയാണ് സച്ചിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ ഗെലോട്ടിനെ ഉന്നമിട്ടുള്ള സച്ചിൻപൈലറ്റിന്റെ പദയാത്ര നേതൃത്വത്തിന് കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Credits National || Deshabhimani Online News https://ift.tt/XAdP6px
Comments