കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു


മുഴപ്പിലങ്ങാട്
ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു.മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദിന്റെ മകൻ നിഹാൽ നൗഷാദി (11) നെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. ധർമടം ജേസീസ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്.

ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിൽനിന്ന് കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. നവമാധ്യമങ്ങളിൽ ഫോട്ടോയും വിവരങ്ങളും പങ്കുവച്ചു. തിരച്ചിലിനൊടുവിൽ ഏഴരയോടെ വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത പറമ്പിലാണ് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. അരയ്ക്ക് താഴെ തെരുവ് നായ്ക്കൾ കടിച്ചു പറിച്ച അവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉമ്മ: നസീഫ. സഹോദരൻ: നസൽ നൗഷാദ്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.



Credits Kerala || Deshabhimani ​Online ​News https://ift.tt/apZPuWQ

Comments

Archive

Contact Form

Send