ഇലകടറൽ ബണടമയ വണട കനദര ; 12000 കടയട ബണടറകകയതല 60 ശതമനവ കടടയത ബജപകക


ന്യൂഡൽഹി
രാജസ്ഥാനും ഛത്തീസ്ഗഢുമടക്കം ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഇലക്ടറൽ ബോണ്ടുകൾ ഇറക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ജൂലൈ മൂന്നുമുതൽ 12 വരെ എസ്ബിഐയുടെ 29 അംഗീകൃത ബ്രാഞ്ചുകൾവഴി ബോണ്ടുകൾ ലഭ്യമാകും.
വ്യക്തികൾക്കോ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കോ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയപാർടികൾക്ക് കൈമാറാം. ഈ ബോണ്ടുകൾ പിന്നീട് ബാങ്കിൽ സമർപ്പിച്ച് പാർടികൾക്ക് പണം അക്കൗണ്ടിലേക്ക് മാറ്റാം. 15 ദിവസമാണ് ബോണ്ടുകൾക്ക് കാലാവധി. രാഷ്ട്രീയപാർടികൾക്ക് കൈമാറാത്ത ബോണ്ടുകൾ തിരികെ നിക്ഷേപിച്ചാൽ പണം മടക്കിനൽകും.

രാഷ്ട്രീയ പാർടികൾക്കുള്ള സംഭാവന സുതാര്യമാക്കാനെന്ന് അവകാശപ്പെട്ട് ഒന്നാം മോദി സർക്കാരാണ് ഇലക്ടറൽ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. എന്നാൽ, ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതാണ് ഇലക്ടറൽ ബോണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ബോണ്ടുകൾവഴി രാഷ്ട്രീയപാർടികൾക്ക് സംഭാവന നൽകുന്നത് പൊതുജനത്തിന് അജ്ഞാതമായിരിക്കുമെങ്കിലും സർക്കാരിന് നിരീക്ഷിക്കാനാകും. 2018 മാർച്ചിലാണ് ആദ്യമായി ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കിയത്. ഓരോ തെരഞ്ഞെടുപ്പിനും മുമ്പായി ബോണ്ടുകൾ ഇറക്കാൻ കേന്ദ്രം അനുമതി നൽകും. ഇതിപ്പോൾ 27–-ാം വട്ടമാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ഇതുവരെയായി 12,000 കോടി രൂപയുടെ ബോണ്ടുകൾ പുറത്തിറക്കിയതിൽ 60 ശതമാനത്തോളം ബിജെപിക്കാണ് ലഭിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർടികൾക്ക് യഥാക്രമം പത്തും എട്ടും ശതമാനം പണം ലഭിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/gAI9EVb

Comments

Archive

Contact Form

Send