ഉഷണതരഗ: യപയല 54 മരണ ബലലയ ജലല ആശപതരയൽ 400 പർ ചകതസയൽ
ലഖ്നൗ
ഉഷ്ണതരംഗത്തിന്റെ പിടിയിലമർന്ന ഉത്തർപ്രദേശിൽ 72 മണിക്കൂറിനിടെ 54 പേർ മരിച്ചു. നാനൂറിലധികംപേര് ആശുപത്രിയിലാണ്. ബല്ലിയ ജില്ലാ ആശുപത്രിയിലാണ് എല്ലാ മരണവും റിപ്പോർട്ട് ചെയ്തത്. മരണകാരണം പലതാണെങ്കിലും ചൂടാണ് -അടിസ്ഥാന കാരണമെന്ന് ഡോക്ടര്മാര് പറഞ്ഞു. പനി, ശ്വാസതടസ്സം, മറ്റു ശാരീരിക ബുദ്ധിമുട്ടുകള് എന്നിവയുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വര്ധിച്ചിട്ടുണ്ട്. ഒരേസമയം കൂടുതല് രോഗികൾ എത്തിയതോടെ മതിയായ ചികിത്സ എ്ല്ലാവർക്കും കിട്ടാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടുണ്ട്.
യുപിയിൽ മിക്കയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. വ്യാഴാഴ്ച മാത്രം 23 പേർ മരിച്ചു. ഈ പ്രതികൂല കാലാവസ്ഥയ്ക്കിടെ മണിക്കൂറുകൾ നീളുന്ന അപ്രഖ്യാപിത വൈദ്യുതി തടസം സ്ഥിതി രൂക്ഷമാക്കി. ഫാനും എസിയും പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതി വലിയ വെല്ലുവിളിയായിട്ടുണ്ട്.
യുപിയിൽ 94 ശതമാനം കുടുംബങ്ങളും അപ്രതീക്ഷിത വൈദ്യുതതടസം നേരിടുന്നുണ്ട്. ഡൽഹി അതിർത്തിയോടുചേർന്ന നോയിഡയിൽപോലും 86 ശതമാനവും ഈ പ്രതിസന്ധിനേരിടുന്നുണ്ടെന്ന് സർവേഫലം പറയുന്നു. മരണങ്ങള് അന്വേഷിക്കുന്നതിനായി ലഖ്നൗവില്നിന്ന് പ്രത്യേക സംഘം എത്തുമെന്ന് ആരോഗ്യവിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ബി പി തിവാരി അറിയിച്ചു. ബീഹാറിൽ മൂന്നു ദിവസത്തിനിടെ 44 പേരും മരിച്ചു.
Credits National || Deshabhimani Online News https://ift.tt/X9Bx0Lu
Comments