പതകകയ വഗപരധ ഇനനമതൽ ; ഇരചകരവഹനങങളട വഗ ഏത റഡല മണകകറൽ 60 കലമററർ
തിരുവനന്തപുരം
സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ശനി മുതൽ പ്രാബല്യത്തിലാകുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഒമ്പത് സീറ്റിൽ കുറഞ്ഞതും കൂടിയതുമായ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും വേഗപരിധിയിൽ മാറ്റമുണ്ട്. ഇരുചക്രവാഹനങ്ങളുടെ വേഗം മണിക്കൂറിൽ 70 കിലോമീറ്റർ എന്നത് 60 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 2014-നു ശേഷമാണ് വേഗപരിധി പുനർ നിശ്ചയിക്കുന്നത്. റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും എഐ കാമറ സംവിധാനം പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്.

Credits Kerala || Deshabhimani Online News https://ift.tt/HwvgB7A
Comments