മഴമററയത ഭഷണകരണ : സകഷ മലക


ന്യൂഡൽഹി
ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണിനെതിരായ മൊഴി മാറ്റാൻ പ്രായപൂർത്തിയാകാത്ത ​ഗുസ്തിതാരം നിർബന്ധിതയായത് കടുത്ത സമ്മർദം കാരണമാണെന്ന് സാക്ഷി മലിക് പറഞ്ഞു. പെൺകുട്ടിയും കുടുംബവും കടുത്ത സമ്മർദത്തിനും ഭീഷണിക്കും ഇരയായി. കുട്ടി രഹസ്യമൊഴി നൽകിയ ഉടൻ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തെങ്കില് ഭീഷണിക്കുവഴങ്ങി മൊഴി മാറ്റേണ്ടിവരില്ലായിരുന്നു. മാത്രമല്ല, മറ്റ് കുട്ടികളും മുന്നോട്ടുവരാൻ ധൈര്യം കാണിക്കുമായിരുന്നു–- ഗുസ്തി താരങ്ങളുടെ സമരത്തിന്റെ നേതൃനിരയിലുള്ള സാക്ഷി വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം പഠിച്ചശേഷം തുടർ സമരം പ്രഖ്യാപിക്കും. കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ അപേഷ നൽകിയിട്ടുണ്ട്. ബ്രിജ്ഭൂഷൺ കുറ്റക്കാരനാണെന്ന് പൊലീസ് സമ്മതിച്ചിട്ടുണ്ടെങ്കിലും വകുപ്പുകൾ ഏതൊക്കെയെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

കുട്ടി രഹസ്യമൊഴിയില് മാറ്റംവരുത്തിയത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. പോക്സോ വകുപ്പ് ഒഴിവാക്കാൻ ഡൽഹി പൊലീസ് നൽകിയ അപേക്ഷയിൽ പട്യാലഹൗസ് കോടതി ജൂലൈ നാലിന് വാദം കേൾക്കും. രഹസ്യമൊഴി നൽകിയിട്ടും അറസ്റ്റ് നടത്തുന്നതിനു പകരം കുട്ടിയെ സമ്മർദത്തിലാക്കാൻ ഡൽഹി പൊലീസ് കൂട്ടുനിന്നത് വ്യക്തമാണ്. കുറ്റപത്രത്തിൽ പൊലീസ് പോക്സോ ഉൾപ്പെടുത്തിയിട്ടില്ല.



Credits National || Deshabhimani ​Online ​News https://ift.tt/ebvyCp7

Comments

Archive

Contact Form

Send