തമഴനട സർകകരന വഴങങ ഗവർണർ ; സനതലന വകപപലലമനതരയയ തടരൻ അനവദകകലലനന ഗവർണർ


ചെന്നൈ
മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് കൈമാറാനുള്ള തമിഴ്നാട് സർക്കാർ ശുപാർശയ്ക്ക് വഴങ്ങി ഗവർണർ ആർ എൻ രവി. സെന്തിൽ കൈകാര്യം ചെയ്തിരുന്ന വൈദ്യുതിവകുപ്പിന്റെ ചുമതല ധനമന്ത്രി തങ്കം തെന്നരശിനും എക്സൈസ് വകുപ്പ് ഭവനമന്ത്രി എസ് മുത്തുസാമിക്കും കൈമാറാനാണ് അനുമതി.

ശുപാർശ കഴിഞ്ഞദിവസം ഗവർണർ തള്ളിയിരുന്നു. അതേസമയം മന്ത്രിസഭയിൽ സെന്തിലിനെ തുടരാൻ അനുവദിക്കണമെന്ന നിർദേശം ​ഗവര്ണര് അംഗീകരിച്ചില്ല. ചികിത്സയിലായതിനാല് വകുപ്പില്ലാമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നായിരുന്നു സർക്കാർ ശുപാര്ശ. ഹൃദയധമനികളിൽ രണ്ടിടത്ത് ബ്ലോക്കുള്ള സെന്തിൽ ബാലാജി വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ കാവേരി ആശുപത്രിയിലാണുള്ളത്.



Credits National || Deshabhimani ​Online ​News https://ift.tt/Gym9Etz

Comments

Archive

Contact Form

Send