ഹകകടത വധ മധയമങങൾകകളള തകകത ; വളപപടടത നചമയ നണപരചരണ


കണ്ണൂർ
‘‘ ....അതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു, മാധ്യമങ്ങൾ ഈ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുമെന്നും വരുംദിവസങ്ങളിലെങ്കിലും വാർത്തകൾ റിപ്പോർട്ടുചെയ്യുമ്പോൾ മാധ്യമപ്രവർത്തനത്തിന്റെ ഉത്തരവാദിത്വമുള്ള പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് ’’–- കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമന നടപടികളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ സുപ്രധാന വിധി ഉപസംഹരിച്ചത് ഇങ്ങനെയാണ്. രണ്ടുവർഷമായി മലയാള മാധ്യമങ്ങൾ നടത്തുന്ന ക്രൂരവും ഏകപക്ഷീയവുമായ മാധ്യമവേട്ടയെക്കുറിച്ച് ഉന്നത നീതിപീഠത്തിന് പറയാനാകുന്നതിൽ ഏറ്റവും ശക്തമായ വാക്കുകളാണിത്.

പൂർണ യോഗ്യതയുണ്ടായിട്ടും സിപിഐ എം നേതാവിന്റെ ഭാര്യയായി എന്ന ഒറ്റക്കാരണത്താലാണ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പ്രിയ വർഗീസിനെ വേട്ടയാടിയത്. 2021ൽ അപേക്ഷ ക്ഷണിച്ചതു മുതൽ മാധ്യമങ്ങളുടെ അതിരുവിട്ട കടന്നാക്രമങ്ങളുണ്ടായി. ദൃശ്യമാധ്യമങ്ങൾ ആഴ്ചകളോളം അന്തിച്ചർച്ച നടത്തി. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ തുടർച്ചയായി നാല് ദിവസം ‘അധിക യോഗ്യത അയോഗ്യതയാകുമോ’, ‘ വല്ലാതെ ആഘോഷിക്കണോ’, ബന്ധുനിയമനം പൊളിഞ്ഞോ’, ‘പ്രിയരെല്ലാം പുറത്തേക്കോ’- തുടങ്ങി ആക്ഷേപവും പരിഹാസവും നിറഞ്ഞ തലവാചകങ്ങളോടെ ചർച്ച നടത്തി. മുഖ്യമന്ത്രിയുടെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയും പ്രിയയുടെയും ചിത്രങ്ങൾവച്ചായിരുന്നു ആക്രോശം. അവതാരകൻ വിനു വി ജോൺ മുഖ്യമന്ത്രിയെയും പ്രിയയുടെ ഭർത്താവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിനെയും അവഹേളിച്ചു. മനോരമ ന്യൂസും 24 ന്യൂസും ഏഷ്യാനെറ്റിനോട് ഇക്കാര്യത്തിൽ മത്സരിച്ചു.

മലയാള മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്രങ്ങളാകട്ടെ ഒന്നാം പേജ് ലീഡ് വാർത്ത മുതൽ മുഖപ്രസംഗംവരെ എഴുതി. സേവ് യൂണിവേഴ്സിറ്റി ഫോറം എന്ന കോൺഗ്രസ് സംഘടനയും കോൺഗ്രസ് അധ്യാപകസംഘടനാ നേതാക്കളും തയ്യാറാക്കുന്ന തിരക്കഥയും ചാൻസലർകൂടിയായ ഗവർണറുടെ മസാലയും ചേർത്ത് മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഐ എമ്മിനെയും കടന്നാക്രമിച്ചു.

ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി മനോരമയ്ക്ക് ഒന്നാം പേജ് ലീഡ് വാർത്തയായി. ‘ബന്ധുനിയമനത്തിന് തിരിച്ചടി’ എന്നായിരുന്നു തലക്കെട്ട്. മാതൃഭൂമി കൊടുത്തത് ‘പ്രിയ യോഗ്യയല്ല’ എന്ന്. ഗവർണർ നിയമന നടപടി മരവിപ്പിച്ചപ്പോഴും മനോരമ ലീഡ് വാർത്തയാക്കി. ‘പറഞ്ഞതുപോലെ പൂട്ടി’ എന്നായിരുന്നു അന്ന് കൊടുത്ത തലക്കെട്ട്. ‘മരവിപ്പിച്ച് ഗവർണർ’ എന്ന ലീഡ് തലക്കെട്ടിലൂടെയാണ് മാതൃഭൂമി അതാഘോഷിച്ചത്. കേരളകൗമുദി, മാധ്യമം തുടങ്ങിയ പത്രങ്ങളും സിപിഐ എം വിരുദ്ധ വാർത്തകൾ ആവർത്തിച്ചു. ഓരോ പത്രവും മൂന്നും നാലും തവണ ബന്ധുനിയമനം എന്നപേരിൽ മുഖപ്രസംഗമെഴുതിയും ആക്ഷേപിച്ചു.

വെളിപ്പെട്ടത് നീചമായ 
നുണപ്രചാരണം
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ തുടങ്ങിയ നീചമായ നുണപ്രചാരണങ്ങളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ തുറന്നുകാട്ടപ്പെട്ടത്. അപേക്ഷ ക്ഷണിക്കൽ മുതൽ റാങ്കുപട്ടിക തയ്യാറാക്കുന്നതുവരെ എല്ലാ നടപടിക്രമവും പാലിച്ചിട്ടും പുകമറ സൃഷ്ടിച്ച് പ്രചാരണം തുടർന്നു.

2021ൽ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12 അപേക്ഷകരിൽ പ്രിയ വർഗീസ് ഉണ്ടെന്നറിഞ്ഞതോടെ കഥമെനയാൻ തുടങ്ങി. കൂടുതൽ യോഗ്യതയുള്ള പ്രിയ ഉണ്ടായാൽ തങ്ങൾ പിന്തള്ളപ്പെടുമെന്ന ചിന്തയാണ് ഇതിന് പ്രേരിപ്പിച്ചത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാക്കളും കോൺഗ്രസുകാരനായ ആർ എസ് ശശികുമാറിന്റെ സേവ് യൂണിവേഴ്സിറ്റി ഫോറവും ഇതോടൊപ്പം ചേർന്നു. പിന്തുണയുമായി ഗവർണറും ചരടുവലിച്ചു. സർവകലാശാല നിയമാനുസൃതം തുടർനടപടി സ്വീകരിച്ചു. യുജിസി മാനദണ്ഡപ്രകാരം രൂപീകരിച്ച സ്ക്രീനിങ് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കി. ആറുപേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. സെലക്ഷൻ കമ്മിറ്റി ഓൺലൈൻ അഭിമുഖം നടത്തി റാങ്കുപട്ടിക തയ്യാറാക്കി.

അധ്യാപികയായിരിക്കെ ഡപ്യൂട്ടേഷനിൽ ജോലിചെയ്തത് ജോലിപരിചയമായി കണക്കാക്കുന്നതിനെതിരായിരുന്നു വിമർശം. ഇത് കണക്കിലെടുത്ത് സർവകലാശാല സ്റ്റാൻഡിങ് കോൺസലിന്റെ അഭിപ്രായം തേടി. ഫാക്കൽറ്റി ഡെവലപ്മെന്റിനും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിലും ചെലവഴിച്ച കാലയളവും അധ്യാപനപരിചയമായി കണക്കാക്കാമെന്ന് നിയമോപദേശം ലഭിച്ചു. കൂടുതൽ വ്യക്തതയ്ക്കായി യുജിസിക്കും കത്തയച്ചുവെങ്കിലും മറുപടി ലഭിക്കാതായപ്പോൾ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലും യോഗ്യത ശരിവച്ചതിനെത്തുടർന്നാണ് റാങ്കുപട്ടിക അംഗീകരിച്ചത്. അതിനിടെ, നിയമനം ചാൻസലർകൂടിയായ ഗവർണർ തടഞ്ഞു.

ഗവർണറുടെ നടപടിക്കെതിരെ സർവകലാശാലയും പ്രിയയും നിയമന നടപടിക്കെതിരെ റാങ്കുപട്ടികയിലെ രണ്ടാം റാങ്കുകാരനും ഹൈക്കോടതിയെ സമീപിച്ചു. വിശദമായ വാദം പോലും കേൾക്കാതെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രിയയ്ക്ക് യോഗ്യതയില്ലെന്ന് വിധിച്ചു. യുജിസിക്കുവേണ്ടി ഹാജരായ കോൺസലിന്റെ വാദംമാത്രം കണക്കിലെടുത്ത് ഏകപക്ഷീയമായി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഈ വിധിയാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/g7EROF6

Comments

Archive

Contact Form

Send