അനധികൃത സ്വത്തുസമ്പാദനക്കേസ് : വി എസ് ശിവകുമാറിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി
അനധികൃത സ്വത്തുസമ്പാദനക്കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. പകൽ 12ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്. സ്വത്തുവിവരങ്ങളുടെ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട ഇഡി, വീണ്ടും ചോദ്യംചെയ്യുമെന്നാണ് വിവരം. ശിവകുമാറിന്റെ സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യൽ. യുഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ നടത്തിയ ഇടപാടുകളും അനധികൃത സ്വത്തുസമ്പാദനവുമാണ് കേസിനാധാരം.
മാധ്യമങ്ങളുടെ കണ്ണിൽനിന്ന് രക്ഷപ്പെടാൻ ഇഡി നിശ്ചയിച്ച സമയത്തിനും വളരെ മുമ്പേ ശിവകുമാർ ഓഫീസിലെത്തി. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലൻസ് സ്പെഷ്യൽ സെല്ലാണ് 2020ൽ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയതും ഹാജരാകാൻ നിർദേശിച്ചതും.
Credits Kerala || Deshabhimani Online News https://ift.tt/W74Z9xw
Comments