കലനകക കലൻ കരള ; മലനയനകക നലരടട കട


തിരുവനന്തപുരം
ക്ലീൻ കേരള കമ്പനി നീക്കം ചെയ്യുന്ന മാലിന്യത്തിന്റെ അളവിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ മാസം 5355.08 ടൺ മാലിന്യമാണ് സംസ്ഥാനത്താകെ ശേഖരിച്ച് നീക്കിയത്. 2022 മേയിൽ ഇത് 3728.74 ടൺ ആയിരുന്നു. 43.61 ശതമാനമാണ് വർധന. ഇതിൽ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യം 620.59 ടൺ ആയിരുന്നെങ്കിൽ 2023 മേയിൽ ഇത് 1014.04 ആയി (വർധന 63.39 ശതമാനം). കഴിഞ്ഞ ഏപ്രിലിൽ ശേഖരിച്ച മാലിന്യം 3174 ടൺ ആയിരുന്നു. ഇതിൽ വേർതിരിച്ച പ്ലാസ്റ്റിക് 958.32 ടൺ. തരംതിരിച്ച പ്ലാസ്റ്റിക് കഴിഞ്ഞ സാമ്പത്തിക വർഷം 8463 ടണ്ണായി വർധിച്ചു. 2021–--22 വർഷം ആകെ 7657 ടൺ മാലിന്യം നീക്കിയപ്പോൾ 2022–--23 വർഷം നാലിരട്ടിയോളമായി–- 30218 ടൺ.

ഹരിതകർമ സേനയ്ക്ക് ആറുകോടി രൂപയിലധികം പാഴ്വസ്തുക്കളുടെ വിലയായി കൈമാറി. മേയിൽ 63.55 ലക്ഷം രൂപയും ഏപ്രിലിൽ 57.02 ലക്ഷം രൂപയും ക്ലീൻ കേരള കമ്പനി ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറി. മാലിന്യശേഖരണത്തിലും തരംതിരിച്ച് ശേഖരിക്കുന്നതിലുമുണ്ടായ വലിയ മുന്നേറ്റം, ‘മാലിന്യമുക്തം നവകേരളം' പദ്ധതി ഫലം കാണുന്നതിന്റെ തെളിവാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. ചില്ല്, തുണി, ഇ–-വേസ്റ്റ്, മരുന്ന് സ്ട്രിപ്, ടയർ, ചെരുപ്പ് ഉൾപ്പെടെ എല്ലാത്തരം മാലിന്യവും ഇപ്പോൾ ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നുണ്ട്. എണ്ണൂറിലധികം തദ്ദേശസ്ഥാപനങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും കൂടുതൽ ശാസ്ത്രീയമായ ഇടപെടൽ കമ്പനി നടത്തുമെന്നും മന്ത്രി പറഞ്ഞു.

പുനരുപയോഗിക്കാവുന്ന 
259.98 ടൺ പ്ലാസ്റ്റിക് ഉൽപ്പാദിപ്പിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷം ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മുറിച്ച് പുനരുപയോഗിക്കാവുന്ന 259.98 ടൺ പ്ലാസ്റ്റിക് ഉൽപ്പാദിപ്പിച്ചു. ഇതിൽ 55.92 ടൺ കൈമാറി. വിവിധ സംഭരണകേന്ദ്രങ്ങളിൽ കുന്നുകൂടിയ 7610.53 ടൺ മാലിന്യം നീക്കം ചെയ്തു.

മുന്നിൽ എറണാകുളം
മാലിന്യശേഖരണത്തിൽ എറണാകുളമാണ് മുന്നിൽ –- 4735.96 ടൺ. തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിലും അതുവഴി ഹരിതകർമ സേനയ്ക്കുള്ള വരുമാനത്തിലും ഒന്നാമതെത്തിയത് കണ്ണൂരാണ്. കണ്ണൂരിൽ 1186.12 ടൺ തരംതിരിച്ച പ്ലാസ്റ്റിക്ക് ശേഖരിച്ചു. ഇതുവഴി 99.76 ലക്ഷം രൂപ ഹരിതകർമ സേനയ്ക്ക് ലഭിച്ചു. എറണാകുളം ജില്ലയിൽ ഇത് 510.38 ടണ്ണും 28.32 ലക്ഷം രൂപയുമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/lr3Sme5

Comments

Archive

Contact Form

Send