ഗസത ഫഡറഷൻ തരഞഞടപപ : ബരജ ഭഷണനറ മരമകൻ പടടകയൽ ; ഉറപപ ലഘചച കനദര


ന്യൂഡൽഹി
സമരംചെയ്യുന്ന താരങ്ങൾക്ക് കേന്ദ്രം നൽകിയ ഉറപ്പ് അട്ടിമറിച്ച് ബ്രിജ് ഭൂഷണിന്റെ മരുമകൻ വിശാൽ സിങ്ങിന്റെ പേര് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തി. ബ്രിജ് ഭൂഷണിന്റെ ബന്ധുക്കളോ സഹായികളോ മത്സരിക്കില്ലെന്നായിരുന്നു നേരത്തേ സാക്ഷി മലിക് അടക്കമുള്ളവരോട് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞത്. ബിഹാർ ഫെഡറേഷൻ പ്രസിഡന്റ് എന്ന നിലയിലാണ് വിശാൽ ഉൾപ്പെട്ടത്. എന്നാൽ, ചട്ടം ലംഘിച്ചാണ് ബ്രിജ് ഭൂഷൺ ബിഹാർ യൂണിറ്റ് പിരിച്ചുവിട്ടതെന്നും മരുമകനെ പ്രസിഡന്റാക്കിയതെന്നും മുൻ ഭാരവാഹികൾ അഡ്ഹോക് കമ്മിറ്റിക്ക് പരാതി നൽകി. റിട്ടേണിങ് ഓഫീസറായ ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽകുമാർ അപ്പീൽ പരിഗണിക്കും. പട്ടികയിൽ അഡ്ഹോക് കമ്മിറ്റിക്കും അതൃപ്തിയുണ്ടെന്നാണ് സൂചന.

ജൂലൈ ആറിൽനിന്ന് പതിനൊന്നിലേക്ക് തെരഞ്ഞെടുപ്പ് നീട്ടി. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നേരത്തേ അനുവദിച്ച സമയപരിധി 21ൽ നിന്ന് 25 വരെയാക്കി. പത്ത് സംസ്ഥാന ഫെഡറേഷനുകൾക്കുള്ളിലെ പ്രശ്നങ്ങൾ തീർക്കാനുണ്ടെന്നു പറഞ്ഞാണ് നടപടി. ബ്രിജ് ഭൂഷൺ അനധികൃതമായി പിരിച്ചുവിട്ടെന്ന് മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, രാജസ്ഥാൻ, ഹിമാചൽപ്രദേശ് അടക്കമുള്ള യൂണിറ്റുകളാണ് പരാതി നൽകിയത്.

പീഡനക്കേസ് പ്രത്യേക കോടതിയിലേക്ക്
വനിതാ താരങ്ങളെ പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെയുള്ള കേസ് എംപി–-എംഎൽഎമാരുടെ കുറ്റകൃത്യം പരിഗണിക്കുന്ന പ്രത്യേക കോടതിക്ക് കൈമാറി. ഡൽഹി പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് ചീഫ് മെട്രോപ്പൊളിറ്റൻ മജിസ്ട്രേട്ട് മഹിമ റായ് നിർദേശം നൽകിയത്. അഡീഷണൽ ചീഫ് മെട്രോപ്പൊളിറ്റൻ മജിസ്ട്രേട്ട് ഹർജീത് സിങ് ജസ്പാൽ ആയിരിക്കും ഇനി കേസ് കേൾക്കുക. 27ന് കേസ് പരിഗണിക്കുന്നുണ്ട്. ആറുതാരങ്ങളെ പീഡിപ്പിച്ചെന്ന കുറ്റപത്രവും ജസ്പാലിന് കൈമാറി. നേരത്തേ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ നൽകിയ മറ്റൊരു ഹർജി ഹർജീത് സിങ് ജസ്പാൽ പരിഗണിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/KFa5GUI

Comments

Archive

Contact Form

Send