എ പ ജ അബദൾ കല നളജ സനറര കരളതതനറ വജഞനക സമഹതതന മതൽകകടടക : മഖയമനതര
തിരുവനന്തപുരം
ഐഎസ്ആർഒ കവടിയാറിൽ നിർമിക്കുന്ന എപിജെ അബ്ദുൾ കലാം നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും വൈജ്ഞാനിക സമൂഹമായി മാറുന്ന കേരളത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കവടിയാറിൽ പദ്ധതികളുടെ കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എപിജെ അബ്ദുൾ കലാം ജീവിതത്തിന്റെ ഊർജ്വസ്വലമായ കാലഘട്ടം മുഴുവൻ ചെലവഴിച്ച നഗരമാണ് തിരുവനന്തപുരം. അദ്ദേഹത്തിനുള്ള ഏറ്റവും ഉചിതമായ ആദരമാണ് ഈ പദ്ധതി. ഒന്നരവർഷത്തിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ്ആർഒയുടെ സ്നേഹോപഹാരം ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
സംസ്ഥാന സർക്കാർ 1.3 ഏക്കർ ഭൂമിയാണ് കവടിയാർ കൊട്ടാരത്തിനു സമീപം പദ്ധതിക്കായി അനുവദിച്ചത്. നോളജ് സെന്ററിന്റെ നിർമാണത്തിന് 25 കോടിയും മ്യൂസിയം നിർമാണത്തിന് 25 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ പദ്ധതിക്ക് കേന്ദ്ര ബഹിരാകാശ മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കവടിയാർ പൈതൃക മേഖലയായതിനാൽ കേരളത്തിന്റെ പരമ്പരാഗത രീതിയിലാകും കെട്ടിടനിർമാണം.
എസ് സോമനാഥ് ചടങ്ങിൽ അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, വിഎസ്എസ്സി ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ, ഡെപ്യൂട്ടി ഡയറക്ടർ സി എസ് ഹരീഷ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ തുടങ്ങിയവരും പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/yTQNCUw
Comments