നിയമസഭാ സമ്മേളനം 12 ദിവസം
തിരുവനന്തപുരം
പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം ആഗസ്ത് ഏഴിന് ആരംഭിച്ച് 24ന് സമാപിക്കും. 12 ദിവസമാണ് സഭ ചേരുക. ആദ്യദിനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചരമോപചാരം അർപ്പിച്ച് സഭ പിരിയും.
നിയമ നിർമാണംമാത്രമാണ് നടപടിക്രമത്തിലുള്ളത്. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങിയവ ഈ സമ്മേളനത്തിൽ വരും.ഈ സാമ്പത്തിക വർഷത്തിലെ ഉപധനാഭ്യർഥനകളും പരിഗണിച്ച് പാസാക്കും. ആഗസ്ത് 14നും 15നും സഭ ചേരില്ല.
Credits Kerala || Deshabhimani Online News https://ift.tt/DRu304V
Comments