പ്ലസ്‌വൺ പ്രവേശനം : രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷവും 
12,549 സീറ്റ്‌ ഒഴിവ്‌


തിരുവനന്തപുരം
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ടുമെന്റിനുശേഷവും 14 ജില്ലയിലുമായി 12,549 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. പത്തനംതിട്ടയിൽ ആകെയുള്ള 1975 സീറ്റിലേക്ക് പ്രവേശനം തേടി 74 അപേക്ഷയാണ് ലഭിച്ചത്. എറണാകുളത്ത് 2204 സീറ്റിലേക്ക് 529 അപേക്ഷയേ ലഭിച്ചിട്ടുള്ളൂ. കോട്ടയത്ത് 1112 സീറ്റിലേക്ക് 314 പേർ അപേക്ഷിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അപേക്ഷകർ കൂടുതലും സീറ്റ് കുറവുമായി അവശേഷിക്കുന്നത്. പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ മുഴുവൻ അലോട്ടുമെന്റിന് ശേഷവും സീറ്റ് ഒഴിഞ്ഞുകിടക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2xNLIGX

Comments

Archive

Contact Form

Send