ഹിൻഡെൻബെർഗ് വെളിപ്പെടുത്തല്‍: സെബി അന്വേഷണം ആഗസ്‌ത് 14നകം തീര്‍ക്കണം
ന്യൂഡൽഹി
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബെർഗ് വെളിപ്പെടുത്തലുകളിൽ സെബി നടത്തുന്ന അന്വേഷണം ആഗസ്ത് 14 നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. അന്വേഷണം ഏത് ഘട്ടത്തിലായെന്ന് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സെബിക്കും കേന്ദ്ര സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് ചോദിച്ചു. നേരത്തെ, സുപ്രീംകോടതി തന്നെ അന്വേഷണം പൂർത്തിയാക്കാൻ ആഗസ്തുവരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതേത്തുടർന്ന്, കേസ് പരിഗണിക്കുന്നത് ആഗസ്ത്14ലേക്ക് മാറ്റി.
അതേസമയം, അദാനി ഗ്രൂപ്പിന്റെ വിദേശനിക്ഷേപങ്ങളുടെ യഥാർഥ ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ ലഭിക്കാൻ തടസ്സമാകുന്നത് 2019ലെ നിയമഭേദഗതികളാണെന്ന ആരോപണം സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ചോദ്യങ്ങൾ ഉന്നയിച്ചു.
Credits National || Deshabhimani Online News https://ift.tt/EOsjdpV
Comments