ജനറൽ ആശപതരയൽ ഡകടർകക മർദന ; 2 പർ അറസററൽ
കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ രാത്രിഡ്യൂട്ടിയിലുള്ള ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാർ ക്രൂരമായി മർദിച്ചു. ഹൗസ് സർജൻ ഡോ. ഹാരീഷ് മുഹമ്മദിനാണ് മർദനമേറ്റത്. ശനി പുലർച്ചെ 1.30നായിരുന്നു അതിക്രമം. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തപ്പോഴാണ് മർദിച്ചത്. സംഭവത്തിൽ രണ്ടുപേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
കുമ്പളങ്ങി ഇല്ലിക്കൽ ജങ്ഷൻ മട്ടേക്കാടുവീട്ടിൽ റോബിൻ റോഷൻ (25), മട്ടാഞ്ചേരി മൂലംകുഴി പടിപ്പറമ്പിൽ ജോസ്നീൽ സൈറസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ ആശുപത്രിസംരക്ഷണ നിയമം ചുമത്തി കേസെടുത്തു. ഇവർ മയക്കുമരുന്നുകേസിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. ഡോക്ടറെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ശനി പുലർച്ചെ രോഗിയെ കാണാനെത്തിയ പ്രതികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഹൗസ് സർജനോട് മോശമായി പെരുമാറുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഹാരീഷ് ഇത് ചോദ്യംചെയ്തു. ഇതോടെ അവർ മാപ്പുപറഞ്ഞ് പിരിഞ്ഞു. 10 മിനിനുശേഷം കഫെറ്റീരിയയിൽ ചായ കുടിക്കാനെത്തിയ ഡോക്ടറെ ഒരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടർ സെക്യൂരിറ്റി ജീവനക്കാരനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും വിവരം അറിയിച്ചു. അവർ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ പ്രതികളിൽ ഒരാളുടെ മൊബൈൽഫോൺ വീണുപോയത് ആശുപത്രി ജീവനക്കാർക്ക് ലഭിച്ചു. ഇതിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടി. പൊലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർഷാ പറഞ്ഞു.
ആക്രമണം മദ്യലഹരിയിൽ
ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ കഴിയുന്ന സഹോദരൻ ടോണിക്ക് കൂട്ടിരിക്കാൻ വെള്ളി വൈകിട്ടോടെയാണ് റോബിനും സുഹൃത്ത് ജോസ്നീലും ജനറൽ ആശുപത്രിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ പുറത്തിറങ്ങി മദ്യപിച്ചശേഷം മടങ്ങിയെത്തി. അത്യാഹിതവിഭാഗത്തിന് സമീപത്തുവച്ച് വനിതാ ഡോക്ടറുടെ ദേഹത്ത് സ്പർശിക്കാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന ഡോ. ഹാരീഷ് ഇതിനെ ചോദ്യംചെയ്തതിനാണ് പിന്നീട് കഫെറ്റീരിയയിൽ വച്ച് അക്രമികൾ ഡോക്ടറോട് തട്ടിക്കയറി മർദിച്ചത്. ഡോക്ടറെ അടിച്ചുവീഴ്ത്തുന്നതും വീണശേഷം മർദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഡോക്ടറുടെ മുഖത്തും വയറ്റിലും മർദനമേറ്റു.
ആശുപത്രിപരിസരത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ട റോബിനെയും ജോസ്നീലിനെയും മട്ടാഞ്ചേരിയിലെ ജോസ്നീലിന്റെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഡോക്ടർ തിരിച്ചറിഞ്ഞു. വൈദ്യപരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/86WDwQI
Comments