നെല്ല് സംഭരണം : കേരള ബാങ്കുമായി ചർച്ച 28ന്
തിരുവനന്തപുരം
സപ്ലൈകോയുടെ നെല്ലുസംഭരണവുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേരളബാങ്കുമായി ചർച്ച നടത്തും. വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിലാണ് യോഗം. നെൽകർഷകർക്ക് നൽകാൻ 900 കോടി രൂപ കേരള ബാങ്കിൽനിന്ന് വായ്പയെടുത്തിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ 420 കോടി രൂപ സപ്ലൈകോ കർഷകർക്ക് നൽകാനുണ്ട്. 400 കോടി രൂപ നൽകാമെന്ന് ബാങ്കുകളുടെ കൺസോർഷ്യം അറിയിച്ചിട്ടുണ്ട്. കനറ ബാങ്ക്, ഫെഡറൽബാങ്ക്, എസ്ബിഐ എന്നിവയാണ് കൺസോർഷ്യത്തിലുള്ളത്. ഡയറക്ടർബോർഡ് ചേർന്ന് ഉടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആഗസ്ത് 20നുമുമ്പ് കർഷകർക്ക് തുക വിതരണം ചെയ്യാൻ കഴിയുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ.
Credits Kerala || Deshabhimani Online News https://ift.tt/d7GW8iL
Comments