പവറനറ പവർ ഇനനറയ ; 36ല കടതല എഎൽഎമര അണനരതതനയലലങകല അജത പവറന കറമററ നരധന നയമ ബധകമക
ന്യൂഡൽഹി
മഹാരാഷ്ട്ര എൻസിപിയെ നെടുകെ പിളർത്തി ബിജെപിക്കൊപ്പം പോയ അജിത് പവാറിന്റെ അട്ടിമറി ശരദ് പവാറിന്റെ ജനപിന്തുണയ്ക്ക് മുന്നില് തകരുമോ എന്ന് ബുധനാഴ്ചയറിയാം. അണികളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനും ശക്തിതെളിയിക്കാനും നേരിട്ടിറങ്ങിയ ശരദ് പവാർ ബുധനാഴ്ച മുംബൈയിൽ നേതാക്കളുടെ യോഗം വിളിച്ചു. ശരദ്പവാര് ശനിയാഴ്ച നാസിക്കിൽ നിന്ന് സംസ്ഥാന ജാഥ ആരംഭിക്കും.
എംഎൽഎമാർ ഒപ്പമുണ്ടെന്നും അത് വിമതർക്ക് മനസ്സിലാകുമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞു. പവാറിന്റെ വിശ്വസ്തനായ പാട്ടീലിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി വിമതപക്ഷം പ്രസ്താവനയിറക്കി. മാറ്റാൻ വിമതർക്ക് അധികാരമില്ലെന്നും പദവിയില് തുടരുമെന്നും ജയന്ത് പാട്ടീൽ വ്യക്തമാക്കി. മറുകണ്ടം ചാടിയ എംഎൽഎമാരായ മക്രന്ദ് പാട്ടീൽ, ബാലാസാഹേബ് പാട്ടീൽ, ശിരൂർ എംപി അമോൽ കോൽഹെ എന്നിവർ തിരികെ എത്തിയത് ശരദ് പവാറിന്റെ ആത്മവിശ്വാസം കൂട്ടി.
അജിത് പവാറും ബുധനാഴ്ച നേതൃയോഗം വിളിച്ചിട്ടുണ്ട്. ബാന്ദ്രയിൽ നടക്കുന്ന യോഗത്തിൽ 36ൽ കൂടുതൽ എംഎൽഎമാരെ അണിനിരത്താൻ കഴിഞ്ഞില്ലെങ്കിൽ അജിത് പവാറിനും കൂട്ടർക്കും കൂറുമാറ്റ നിരോധന നിയമം ബാധകമാകും. 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. ചൊവ്വാഴ്ച സെക്രട്ടറിയറ്റിനു സമീപം വിമതവിഭാഗം പുതിയ പാർടി ഓഫീസ് ഉദ്ഘാടനം ചെയ്തു. പുതിയ ഓഫീസിൽ തന്റെ ചിത്രം സ്ഥാപിച്ച വിമതർക്കെതിരെ ശരദ് പവാർ രംഗത്തുവന്നു.
Credits National || Deshabhimani Online News https://ift.tt/9j82tHy
Comments