അംഗത്വത്തിന്റെ മറവിൽ പണം തട്ടുന്നു; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമെന്ന് പരാതി
കോഴിക്കോട്
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സ്ഥാനാർഥി രംഗത്ത്. കിണാശേരി മണ്ഡലത്തിൽ മത്സരിക്കുന്ന ഷഹബാസ് വടേരിയാണ് നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചത്. ഭരണഘടനാപ്രകാരം മണ്ഡലം തലത്തിൽനിന്ന് ഘട്ടംഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിന് വിരുദ്ധമായി മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികളെ ഒരുമിച്ച് തെരഞ്ഞെടുക്കുന്ന രീതിയാണ് അരങ്ങേറുന്നതെന്ന് ഷഹബാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1992ലെ സംഘടന ഭരണഘടനക്ക് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടപടി. ഇത് ഗ്രൂപ്പ് താൽപ്പര്യം സംരക്ഷിക്കാനാണ്. ഒരു വിഭാഗത്തിന്റെ മെമ്പർഷിപ്പ് അപേക്ഷ ബോധപൂർവം നിരസിക്കുന്നു. അതേസമയം കൃത്രിമമായി വ്യാപകമായി അംഗങ്ങളെ ചേർക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിന്റെ മറവിൽ ഒരു വിഭാഗം വൻതോതിൽ പണസമാഹരണം നടത്തുകയാണ്.
തെറ്റായ തെരഞ്ഞെടുപ്പ് രീതിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി കേസ് 20ന് പരിഗണിക്കും. സംഘടനക്കുള്ളിൽ പരാതി കേൾക്കാൻ അവസരമില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് സുതാര്യത ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും ഷഹബാസ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/yxhtmME
Comments