വിടരുംമുമ്പേ... രക്തസാക്ഷി 
അമ്പാടിക്ക്‌ 
നാടിന്റെ 
യാത്രാമൊഴി


കായംകുളം
ബിജെപി –- ആർഎസ്എസ് മയക്കുമരുന്ന് ക്വട്ടേഷൻ സംഘം അരുംകൊല ചെയ്ത ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാകമ്മിറ്റി അംഗം അമ്പാടിക്ക് നാടിന്റെ കണ്ണീർപ്രണാമം. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ദേവികുളങ്ങര ഗോവിന്ദമുട്ടം വേലശേരിതറയിൽ വീട്ടിൽ ബുധൻ വൈകിട്ട് ആറിനായായിരുന്നു സംസ്കാരം. അനുജൻ അർജുൻ ചിതയ്ക്കു തീകൊളുത്തി.

സംഭവത്തിൽ കായംകുളം പൊലീസ് കേസ് എടുത്തു. ഡിവൈഎസ്പി ജി അജയ്നാഥിൻെറ മേൽനോട്ടത്തിൽ എസ്എച്ച്ഒ മുഹമ്മദ് ഷാഫിക്കാണ് അന്വേഷണച്ചുമതല.
ചൊവ്വ വൈകിട്ട് ആറിനായിരുന്നു കൊലപാതകം. ക്രിക്കറ്റ് കളിക്കുന്നതിനിടെ സുഹൃത്തായ അനന്തുവിന് മർദനമേറ്റതറിഞ്ഞ് അവിടേക്ക് പോകുകയായിരുന്നു അമ്പാടിയും സുഹൃത്തും. ഇവരുടെ ബൈക്ക് തടഞ്ഞുനിർത്തിയ അക്രമികൾ കത്തി ഉപയോഗിച്ച് അമ്പാടിയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരും നേതാക്കളുമടക്കം ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് തുടങ്ങിയവർ അമ്പാടിയുടെ വീട്ടിലെത്തി. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് നാലിന് സിപിഐ എം കായംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് എത്തിച്ചു. തുടർന്നാണ് ദേവികുളങ്ങരയിലെ വീട്ടിൽ എത്തിച്ചത്.






Credits Kerala || Deshabhimani ​Online ​News https://ift.tt/OXMP0Gn

Comments

Archive

Contact Form

Send