"മണപപർ അനധളപപകകനന സമധനസഥതയലകക സസഥന എതതനനലല ' ; നസസഹയയയ ഗവർണർ
ഇംഫാൽ
മണിപ്പുരിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ അന്ധാളിപ്പിക്കുകയാണെന്ന് ഗവർണർ അനസൂയ ഉയിക്കെ. ഗവർണറായി വന്നപ്പോഴത്തെ മണിപ്പുരല്ല ഇപ്പോൾ. ഏകദേശം 60,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. എന്നിട്ടും സമാധാനസ്ഥിതിയിലേക്ക് സംസ്ഥാനം എത്തുന്നില്ല. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി തുടങ്ങിയവർക്കെല്ലാം നിരന്തരമായി റിപ്പോർട്ടുകൾ അയക്കുന്നുണ്ട്. വിവിധ ഗ്രൂപ്പുകളെ കണ്ട് സമാധാനത്തിനായി അഭ്യർഥിക്കുന്നുണ്ട്. അതിന് അപ്പുറത്തേക്ക് പോകാൻ അധികാരമില്ലല്ലോ എന്നും തന്റെ നിസ്സഹായാവസ്ഥ വിവരിച്ചുകൊണ്ട് അവര്, ഇടതുപക്ഷ എംപിമാരോട് പറഞ്ഞു.
സംഘർഷമേഖലകളും അഭയാർഥിക്യാമ്പുകളും സന്ദർശിച്ചശേഷമാണ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ് (സിപിഐ എം), ബിനോയ് വിശ്വം, പി സന്തോഷ്കുമാർ, കെ സുബ്ബരായൻ (സിപിഐ) എന്നിവർ ഗവർണറെ സന്ദർശിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിക്ക് മുൻകൈ എടുക്കണമെന്ന് പ്രതിനിധി സംഘം ഗവർണറോട് അഭ്യർഥിച്ചു.
വിവിധ പ്രദേശങ്ങൾ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ എംപിമാർ പങ്കുവച്ചു. ക്യാമ്പുകളിലെ സ്ഥിതി ദയനീയമാണ്. സംഘർഷത്തിൽ ആർക്കും താൽപ്പര്യമില്ല.കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് എത്രയുംവേഗം സഹായങ്ങൾ ഉറപ്പാക്കണം. രണ്ടുമാസമായി സംസ്ഥാനം കലാപത്തിൽ മുങ്ങിയിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നത് ദുഃഖകരമാണ്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബിരേൻ സിങ് മാറണമെന്ന ആവശ്യമാണ് ജനങ്ങൾ പൊതുവിൽ മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നിടത്തോളം സമാധാന പുനഃസ്ഥാപനം എളുപ്പമാകില്ല–- എംപിമാർ അറിയിച്ചു. ചുരാചന്ദ്പ്പുർ അടക്കം വിവിധ അഭയാർഥിക്യാമ്പുകൾ എംപിമാർ സന്ദർശിച്ചു.
Credits National || Deshabhimani Online News https://ift.tt/tNUHsWj
Comments