മന്ത്രി ആന്റണി രാജുവിന്‌ എതിരായ തുടർ നടപടികൾക്ക്‌ സ്‌റ്റേ


ന്യൂഡൽഹി
തൊണ്ടിമുതൽ കേസിൽ ഗതാഗതമന്ത്രി ആന്റണിരാജുവിന് എതിരെ കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി മാർച്ചിൽ കേസ് റദ്ദാക്കിയിരുന്നു. എന്നാൽ, നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും നിയമനടപടി ആരംഭിക്കാൻ തടസ്സമില്ലെന്നും ഉത്തരവിൽ നിർദേശിച്ചു. ഇതുപ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തുടർനടപടി തുടങ്ങി. കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് മൂന്നാംകക്ഷിയായ എം ആർ അജയനും പുതിയ നടപടികൾ ചോദ്യംചെയ്ത് മന്ത്രിയും സുപ്രീംകോടതിയെ സമീപിച്ചു. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ തുടർനടപടികൾ പാടില്ലെന്ന് ജസ്റ്റിസുമാരായ സി ടി രവികുമാർ, സഞ്ജയ്കുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

മൂന്നാംകക്ഷിക്ക് കേസിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള നിയമപരമായ അവകാശമില്ലെന്ന് ആന്റണി രാജുവിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് വാദിച്ചു. ആറ് ആഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/vcVjY48

Comments

Archive

Contact Form

Send