തലസഥനതത തരചചട ; ഫയസബക പസററടട തടയര ഹബ
കൊച്ചി
കേരള തലസ്ഥാനം മാറ്റണമെന്ന് സ്വകാര്യബിൽ കൊണ്ടുവന്ന് വിവാദത്തിലായ ഹൈബി ഈഡൻ എംപി ഒടുവിൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ട് തടിയൂരി. നിലവിൽ ലണ്ടനിലുള്ള ഹൈബി തിങ്കൾ രാത്രിയിലാണ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
പുതിയ സാഹചര്യത്തിൽ സ്വകാര്യബില്ലുകൾ അവതരിപ്പിക്കുന്നതിനുമുമ്പ് അനുവാദം വാങ്ങണമെന്ന പാർടി നിർദേശം അനുസരിക്കാൻ മടിയില്ലെന്ന് ഹൈബി പറഞ്ഞു. പാർടി നിലപാടിനൊപ്പമാണ് എന്നും നിലകൊണ്ടിട്ടുള്ളതെന്നും കുറിപ്പിലുണ്ട്.
സ്വകാര്യബില്ലുകൾ അവതരിപ്പിക്കുന്നതിന് അനുമതി വാങ്ങണമെന്ന് ലോക്സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർടിയിൽ പറഞ്ഞിരുന്നില്ല. പാർലമെന്റിൽ ഫയൽ ചെയ്ത ബില്ലിന്മേൽ കേരള സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി അസാധാരണമാണന്നും ഹൈബി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സ്വകാര്യബില്ലായി അവതരിപ്പിക്കാൻ തീരുമാനിച്ചതിനുപിന്നിലെന്നും ഹൈബി അവകാശപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/rCwqgn9
Comments