മയകകമരനന കസ : ഷല സണണ പരതയലല ; റപപർടട കടതയൽ സമർപപചച


തൃശൂർ
ചാലക്കുടിയിലെ വ്യാജ മയക്കുമരുന്നു കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാൻ എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണർ മജു തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ലാബ് പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്നാണ് നടപടി. വിടുതൽ അപേക്ഷയ്ക്കൊപ്പം പരിശോധനാ റിപ്പോർട്ടും നൽകി.

പരിയാരം കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ ഫെബ്രുവരി 27നാണ് നോർത്ത് ജങ്ഷനിലെ ബ്യൂട്ടി പാർലറിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ ബാഗിൽനിന്ന് 12 എൽഎസ്ഡി സ്റ്റാമ്പ് കണ്ടെടുത്തതായി ആരോപിച്ച് കേസെടുത്തു. 72 ദിവസം ഇവർ ജയിലിൽ കഴിഞ്ഞു. നിരപരാധിയാണെന്നും നിജസ്ഥിതി കണ്ടെത്താൻ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷീല മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എറണാകുളം എക്സൈസ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തി. പിടിച്ചെടുത്ത സ്റ്റാമ്പ് കാക്കനാട് ഗവ. ലാബിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നല്ലെന്ന് തെളിഞ്ഞു. ഇതേ ത്തുടർന്നാണ് ഷീലയെഒഴിവാക്കാൻ റിപ്പോർട്ട് സമർപ്പിച്ചത്.

സംഭവത്തിൽ ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ കെ സതീശനെ എക്സൈസ് കമീഷണർ സസ്പെൻഡ് ചെയ്തു. എക്സൈസ് മന്ത്രി എം ബി രാജേഷ് ഷീലയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. കേസിൽനിന്ന് ഒഴിവാക്കാൻ ഷീല ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/Al2RLY8

Comments

Archive

Contact Form

Send