ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം
യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് കണ്ടക്ടർ ടി എസ് ജസ്റ്റിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. മലപ്പുറം ഡിപ്പോയിലെ കണ്ടക്ടറാണ്. എട്ടിന് കഴക്കൂട്ടത്തുനിന്ന് വൈറ്റിലയിലേക്ക് പോകാനായി സ്വിഫ്റ്റ് ബസിൽ കയറിയ യാത്രക്കാരി ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ടക്ടറുടെ സീറ്റിൽ ഇരുത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
യാത്രക്കാരി ആലുവ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വിവിധ സംഭവങ്ങളിൽ മറ്റ് മൂന്നു ജീവനക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്.മേലുദ്യോഗസ്ഥരോട് മോശമായി പെരുമാറിയ ചേർത്തല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഡി രാജേഷിനെയും മദ്യപിച്ച് ജോലിക്കെത്തിയ പേരൂർക്കട ഡിപ്പോയിലെ ചാർജ്മാൻ എം ഷർമളകുമാറിനെയും സൗജന്യയാത്ര അനുവദിച്ചതിന് നടപടി നേരിട്ടതിനെത്തുടർന്ന് അത് റദ്ദാക്കാൻ സിഎംഡി ഓഫീസിൽ മദ്യപിച്ച് എത്തിയ വികാസ് ഭവനിലെ കണ്ടക്ടർ ഷിബു എസ് പോത്തൻകോടിനെയുമാണ് സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി സിഎംഡിയാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/wRX2k37
Comments