പുരാവസ്‌തുതട്ടിപ്പ്: ചോദ്യംചെയ്യലിന്‌ ഹാജരാകാതെ ഐജി ജി ലക്ഷ്‌മൺ

കൊച്ചി> മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാതെ ഐജി ജി ലക്ഷ്മൺ. ചികിത്സയിലായതിനാൽ ചോദ്യംചെയ്യലിന് എത്താനാകില്ലെന്ന് മൂന്നാംപ്രതിയായ ഐജി ക്രൈംബ്രാഞ്ചിന് ഇ–-മെയിൽവഴി അയച്ച കത്തിൽ അറിയിച്ചു. ആയുർവേദ ചികിത്സയിലായതിനാൽ യാത്ര ചെയ്യാനാകില്ലെന്നും 15 ദിവസത്തേക്ക് അവധിയാണെന്നുമാണ് അറിയിച്ചത്.

തിങ്കൾ പകൽ 11ന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഉച്ചയോടെയാണ് എത്താനാകില്ലെന്നറിയിച്ച് ഇ–മെയിൽ ലഭിച്ചത്. ഐജി ചോദ്യംചെയ്യലിന് ഹാജരായില്ല എന്ന വിവരം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി ഇദ്ദേഹത്തിന് ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പൊലീസ് ട്രെയ്നിങ് ചുമതലയുള്ള ഐജിയാണ് ലക്ഷ്മൺ. തട്ടിപ്പുകേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീട് സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/DIO2RT3

Comments

Archive

Contact Form

Send