ബലലകൾ പടചചവയകകനന ; ഗവർണറട നടപടകകതര സർകകർ കടതയലകക


തിരുവനന്തപുരം
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ അകാരണമായി തടഞ്ഞുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സർക്കാർ കോടതിയിലേക്ക്. അസാധാരണമായ രീതിയാണ് ഗവർണർ പിന്തുടരുന്നതെന്നും ഭരണഘടനാപരമായി ചോദ്യംചെയ്യേണ്ട പ്രശ്നമാണെന്നും നിയമവിദഗ്ധർ സർക്കാരിന് ഉപദേശം നൽകി. ഭരണഘടനാ വിദഗ്ധൻ ഫാലി എസ് നരിമാൻ, കേന്ദ്ര–- സംസ്ഥാന ബന്ധങ്ങളിലെ മുൻനിര അഭിഭാഷകനായ മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ എന്നിവരാണ് ഉപദേശം നൽകിയത്.

പൊതുജനാരോഗ്യം , ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളടക്കം ഗവർണർ ഒപ്പിട്ടിട്ടില്ല. ഏറ്റുമുട്ടൽ ഒഴിവാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ ഗവർണർ ബില്ലുകൾ പിടിച്ചുവച്ച് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന അധികാരം ഉപയോഗിച്ചാണ് നിയമസഭ നിയമനിർമാണം നടത്തുന്നത്. സെലക്ട് കമ്മിറ്റിയടക്കം വിശദമായി പരിശോധിച്ച പൊതുജനാരോഗ്യ ബില്ലിൽ ജനകീയ അഭിപ്രായങ്ങളും കേട്ടശേഷമാണ് നിയമസഭ പാസാക്കിയത്. വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കുംശേഷം പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഭരണഘടനാ വിരുദ്ധതയാകും കോടതിയിൽ ചോദ്യം ചെയ്യുക. ബിൽ ഒപ്പിടുകയോ തിരികെ നിയമസഭയ്ക്ക് അയക്കുകയോ ചെയ്യണമെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/23EWP7S

Comments

Archive

Contact Form

Send