കാസ്‌പിന് ദേശീയ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് പുരസ്‌കാരം
തിരുവനന്തപുരം > ലക്ഷക്കണക്കിന് സാധാരണക്കാർക്ക് സൗജന്യചികിത്സ ഉറപ്പാക്കിയ കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ദേശീയ പുരസ്കാരം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കാണ് (കാസ്പ്) ദേശീയ പൊതുജനാരോഗ്യ എക്സലൻസ് പുരസ്കാരം ലഭിച്ചത്. 27ന് ഡൽഹിയിൽ നടക്കുന്ന നാഷണൽ ഹെൽത്ത്ടെക് ഇന്നൊവേഷൻ കോൺക്ലേവിൽ പുരസ്കാരം സമ്മാനിക്കും.
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഉൽക്കൃഷ്ടാ പുരസ്കാരം നേരത്തെ കേരളത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷംകൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നൽകിയത്. കഴിഞ്ഞ ഒറ്റവർഷം ആറര ലക്ഷത്തോളം ആൾക്കാർക്ക് സൗജന്യചികിത്സ നൽകാനായി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്എച്ച്എ) വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ 612 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/8CFqXHp
Comments