സസകരക സഥപനങങളഇ കഴതതൻ മനരമയട നണ
സാംസ്കാരിക സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും പ്രവർത്തനം കൂടുതൽ സുഗമമാക്കാനും ചിട്ടപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഉത്തരവിനെ വക്രീകരിച്ച് യുഡിഎഫ് പത്രം. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടിയെയാണ് പത്രം മോശമായി ചിത്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം അയച്ച ഉത്തരവിൽ മൂന്നുമാസത്തെ പ്രവർത്തനങ്ങൾ എന്തായിരിക്കണമെന്ന് തീരുമാനിക്കാനും സാംസ്കാരിക സെക്രട്ടറിയെ അറിയിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ അറിയിക്കാനുമാണ് നിർദേശിച്ചത്.
സ്ഥാപനങ്ങളുടെ പ്രധാന തീരുമാനങ്ങളും പ്രവർത്തനങ്ങളും അറിയിക്കുന്ന പതിവ് മുൻകാലങ്ങളിലുമുണ്ട്. സാംസ്കാരിക സെക്രട്ടറിയുടെ അംഗീകാരത്തിലും അനുവാദത്തിലുമാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നതും. എന്നാൽ, സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ കടിഞ്ഞാൺ എന്ന തരത്തിലാണ് വാർത്ത.
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളിലെ നിർവാഹക സമിതിയിലും ജനറൽ കൗൺസിലിലും അംഗമാണ് സാംസ്കാരിക സെക്രട്ടറി എന്നതിനാൽ പ്രവർത്തനങ്ങൾ സെക്രട്ടറിയെ അറിയിക്കുക എന്നതാണ് രീതി. സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് തടസ്സമാകുന്നതോ ദുർബലമാക്കുന്നതോ ആയ ഒരു ഉത്തരവും സാംസ്കാരികവകുപ്പ് പുറപ്പെടുവിച്ചിട്ടുമില്ല.
സെക്രട്ടറി നിർബന്ധമായി പങ്കെടുക്കേണ്ട യോഗങ്ങളുണ്ടെങ്കിൽ മുൻകൂട്ടി അറിയിച്ച് സാന്നിധ്യം ഉറപ്പവരുത്തണമെന്ന ശ്രദ്ധയിൽപ്പെടുത്തലിനെ സാംസ്കാരിക സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും അടക്കിനിർത്താനുമുള്ള നീക്കമെന്ന നിലയിലാണ് മനോരമ വാർത്ത.
Credits Kerala || Deshabhimani Online News https://ift.tt/5um1Fea
Comments