കൊച്ചിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പിടിയിൽ

തൃക്കാക്കര > പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ തൃക്കാക്കര പൊലീസ് പിടികൂടി. ഐഎൻടിയുസി തൃക്കാക്കര മണ്ഡലം പ്രസിഡന്റും കോൺഗ്രസ് തൃക്കാക്കര നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റുമായ കാക്കനാട് അത്താണി പടിയഞ്ചേരി സാബുവിനെയാണ് (52) തൃക്കാക്കര എസ്എച്ച്ഒ ആർ ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

തൃക്കാക്കര നഗരസഭയിലെ മാലിന്യസംസ്കരണ തൊഴിലാളികൂടിയാണ് പ്രതി. ബുധനാഴ്ച നഗരസഭയുടെ വാഹനത്തിൽ മാലിന്യം ശേഖരിക്കാൻ തോപ്പിലെ വീട്ടിൽ എത്തിയപ്പോഴാണ് തമിഴ്നാട്ടുകാരി വീട്ടുജോലിക്കാരിയെ പ്രതി കടന്നുപിടിച്ചത്. മാലിന്യം ശേഖരിച്ചശേഷം വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ പ്രതി പെൺകുട്ടിയെ കടന്നുപിടിച്ചു. കുതറി ഓടിയ പെൺകുട്ടിയെ പിന്നാലെചെന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. വെള്ളി ഉച്ചയ്ക്ക് നഗരസഭാ മാലിന്യസംസ്കരണ കേന്ദ്രത്തിനുസമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/h1Uq9EF

Comments

Archive

Contact Form

Send