ഇനയലല നലല സനമയട അചചണ ; വട പറഞഞത മലയളതതല കലമലയമളള സനമകളട നർമതവ
കൊല്ലം
മലയാളസിനിമയ്ക്ക് ലോകസിനിമാഭൂപടത്തിൽ ഇടംനേടിക്കൊടുത്ത ക്ലാസിക് ചലച്ചിത്രങ്ങളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ കെ രവീന്ദ്രനാഥൻനായർ (ജനറൽ പിക്ചേഴ്സ് രവി–- 90) അന്തരിച്ചു. ശനി പകൽ 11.40ന് കുടുംബവീടായ കൊല്ലം മുണ്ടയ്ക്കൽ നാണിനിവാസിലായിരുന്നു അന്ത്യം. അച്ചാണി രവിയെന്നും അറിയപ്പെട്ടിരുന്നു. ജൂലൈ മൂന്നിനാണ് നവതി ആഘോഷിച്ചത്. ഞായറാഴ്ച രാവിലെ കൊല്ലം പബ്ലിക് ലൈബ്രറിയിൽ പൊതുദർശനത്തിനുശേഷം പകൽ 3.30ന് കൊല്ലം ലൈബ്രറിവളപ്പിൽ സംസ്കരിക്കും.
ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ അരവിന്ദന്റെ തമ്പും അടൂരിന്റെ എലിപ്പത്തായവുമടക്കം ഇരുവരുടെയും ഒട്ടുമിക്ക ചിത്രങ്ങളും നിർമിച്ചത് രവീന്ദ്രനാഥൻനായരുടെ ഉടമസ്ഥതയിലുള്ള ജനറൽ പിക്ചേഴ്സാണ്. 1967ൽ പി ഭാസ്കരൻ സംവിധാനംചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രമാണ് ആദ്യമായി നിർമിച്ചത്. ജനറൽ പിക്ചേഴ്സ് നിർമിച്ച 14 സിനിമകൾ 18 ദേശീയ–-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് 2008ലെ ജെ സി ഡാനിയേൽ പുരസ്കാരം നേടി.
1957-ൽ വിജയലക്ഷ്മി കാഷ്യൂ ഗ്രൂപ്പ് സ്ഥാപിച്ച അദ്ദേഹം കൊല്ലത്തുകാരുടെ രവി മുതലാളിയാണ്.വിവിധ സംസ്ഥാനങ്ങളിലായി 115 ഫാക്ടറികൾ വിഎൽസിക്ക് കീഴിലുണ്ട്. അച്ചാണി എന്ന ചിത്രത്തിന്റെ ലാഭംകൊണ്ട് നിർമിച്ച കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ കെ രവീന്ദ്രനാഥൻനായരുടെ ജീവിക്കുന്ന മുദ്രകളാണ്. ഭാര്യ: പരേതയായ ഉഷാ രവി (പിന്നണി ഗായിക). മക്കൾ: പ്രതാപ്നായർ, പ്രീത, പ്രകാശ് നായർ. മരുമക്കൾ: രാജശ്രീ, സതീഷ്നായർ, പ്രിയ.
Credits Kerala || Deshabhimani Online News https://ift.tt/5BDZWwb
Comments