അഡവ. എചച ജഷ ഡ. ജസ ജ ഡകരസ പഎസസ അഗങങള
തിരുവനന്തപുരം
കേരള പബ്ലിക് സർവീസ് കമീഷൻ അംഗങ്ങളായി ഡോ. ജോസ് ജി ഡിക്രൂസ്, അഡ്വ. എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം തിരുമല സ്വദേശിയായ ജോഷ് ഹൈക്കോടതിയിലും തിരുവനന്തപുരത്തെ കോടതികളിലും അഭിഭാഷകനാണ്. വിവിധ ബാങ്കിങ്, ഇൻഷുറൻസ്, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവർത്തിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ അഡ്വ. മിഷാ റാണി. മക്കൾ: അലൻ ജോ, മില്ലൻ ജോ (സെന്റ് തോമസ് സ്കൂൾ വിദ്യാർഥികൾ). ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ വിജിലൻസ് വിഭാഗം അഡീഷണൽ ഡയറക്ടറായ ഡോ. ജോസ് ജി ഡിക്രൂസ് കൊല്ലം പട്ടത്താനം സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് മെഡിക്കൽ ബിരുദം നേടി. 1996ൽ അസി. സർജനായി സർവീസിൽ പ്രവേശിച്ചു. ഭാര്യ: വിജയകുമാരി (ചരിത്ര വിഭാഗം അസി. പ്രൊഫസർ, ഓൾ സെയിന്റ്സ് കോളേജ്). മക്കൾ: വിദ്യ ജോസ് (ഗവേഷണ വിദ്യാർഥിനി), അപർണ ജോസ് (എംബിബിഎസ് വിദ്യർഥിനി, ചിദംബരം ഗവ. മെഡിക്കൽ കോളേജ്), അപ്സര ജോസ് (വിദ്യർഥിനി).
Credits Kerala || Deshabhimani Online News https://ift.tt/VTFlkZB
Comments