നെടുമ്പാശേരിയിൽ സിനിമാസംഘത്തിനുനേരെ ആക്രമണം


നെടുമ്പാശേരി
നെടുമ്പാശേരിയിൽ സിനിമ പ്രൊഡക്ഷൻ യൂണിറ്റ് സംഘത്തെ ആക്രമിച്ചതായി പരാതി. ഞായർ രാത്രി 8.45ന് ദേശീയപാത അത്താണി എയർപോർട്ട് ജങ്ഷനുസമീപമാണ് സംഭവം. ആറുപേരടങ്ങുന്ന യൂണിറ്റ് സംഘം സഞ്ചരിച്ച വാനിനെ പിന്തുടർന്നുവന്ന കാറിലെത്തിയ അജ്ഞാതസംഘമാണ് ആക്രമണം നടത്തിയതെന്ന് പ്രൊഡക്ഷൻ യൂണിറ്റ് അംഗങ്ങൾ പറഞ്ഞു.

സിനിമാ ഷൂട്ടിങ് സെറ്റുകളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കുന്ന സംഘത്തിന്റെ വാനിനുനേരെയായിരുന്നു ആക്രമണം. തൃശൂരിൽനിന്ന് ഇവർ എറണാകുളത്തേക്ക് വരികയായിരുന്നു. കാറിലെത്തിയ സംഘം പ്രൊഡക്ഷൻ യൂണിറ്റിലെ അക്ഷയ് എന്നയാളെ മർദിച്ചശേഷം വാനിന്റെ താക്കോൽ ഊരി കടന്നുകളഞ്ഞു. അക്ഷയ് നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. അജ്ഞാതസംഘം എറണാകുളം ഭാഗത്തേക്ക് പോയെന്നാണ് യൂണിറ്റ് അംഗങ്ങൾ പറയുന്നത്. നെടുമ്പാശേരി പൊലീസ് കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2xiCmwK

Comments

Archive

Contact Form

Send