മറനടൻ മലയള യടയബ ചനൽ എനറ ജവത തകർതത : സൻസ അനൽ
കൊച്ചി
മറുനാടൻ മലയാളി യുട്യൂബ് ചാനൽ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് മണീട് സ്വദേശിനി സിൻസി അനിൽ പറയുന്നു. കുടുംബവൈരാഗ്യം തീർക്കാൻ നവീൻ ജെ അന്ത്രപേർ എന്ന ഗായകൻ എന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. പരാതിയിൽ 2016 ജൂലൈ 30ന് നവീൻ അറസ്റ്റിലായി. ‘പൂർവവൈരാഗ്യം തീർക്കാൻ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത ഗായകൻ അറസ്റ്റിൽ’ എന്നാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാർത്ത നൽകിയത്. എന്നാൽ, മറുനാടൻമാത്രം അത് ‘മുൻ കാമുകിയുടെ ചിത്രം മോർഫ് ചെയ്ത ഗായകൻ അറസ്റ്റിൽ’ എന്നാക്കി.
അശ്ലീല സൈറ്റിലടക്കം വന്ന ചിത്രം എന്റേതല്ലെന്ന് തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടി. കുടുംബവൈരാഗ്യമാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം കോടതിയിലുണ്ട്. എന്നാൽ, മറുനാടൻ കാരണം പലരുടെയും മുനവച്ചുള്ള ചോദ്യത്തിന് ഇപ്പോഴും വിശദീകരണം നൽകേണ്ട സ്ഥിതിയാണ്. മറുനാടൻ മലയാളിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യാം എന്നുപോലും ആലോചിച്ചിട്ടുണ്ട്–- സിൻസി പറയുന്നു.
അടുത്തിടെ അനുവാദമില്ലാതെ സിൻസിയുടെ ചിത്രം വീണ്ടും മറുനാടൻ മലയാളി ചാനൽ ഉപയോഗിച്ചിരുന്നു. അവതാരകൻ സുദർശ് നമ്പൂതിരിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് താനെന്നും സിൻസി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/eZs0kL4
Comments