മണപപർ കലപ ; പരധനമനതരയട മനതത വമർശചച സതയദപ


കൊച്ചി
രാജ്യത്തെ സാംസ്കാരിക വൈവിധ്യങ്ങളെ തകർത്ത് ഹൈന്ദവികതയുടെ ഏകമുഖമാനം നൽകാനാണ് ഏക സിവിൽകോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് മണിപ്പുരിന്റെ പശ്ചാത്തലത്തിൽ തിരിച്ചറിയണമെന്ന് സിറോ മലബാർ സഭ എറണാകുളം–-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. മണിപ്പുർ കലാപം തുടങ്ങി രണ്ടുമാസമായിട്ടും ശമിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നില്ല. ഇത് കലാപം മനഃപൂർവമാണെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും സത്യദീപം ജൂലൈ 12–-ാംലക്കത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. പ്രധാനമന്ത്രിയുടെ മൗനത്തെയും സത്യദീപം വിമർശിച്ചു.

ഉക്രയ്ൻ യുദ്ധമുഖത്തെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്താൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് സ്വന്തം രാജ്യത്ത് മാസങ്ങളായി തുടരുന്ന കലാപങ്ങളെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാത്തത്. ഈ ചോദ്യം വിമർശകരുടേത് മാത്രമല്ല, ജനാധിപത്യവിശ്വാസികളുടേതുകൂടിയാണ്.

മുന്നൂറോളം പള്ളി അഗ്നിക്കിരയായി. 130ലേറെപ്പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സർക്കാർ കണക്ക്. ക്രൈസ്തവസാന്നിധ്യം ശക്തമായ മണിപ്പുർപോലുള്ള പ്രദേശങ്ങളിലെ വംശഹത്യയെ വലിയ മുന്നറിയിപ്പായി സഭാനേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം. മണിപ്പുർ സമാധാന റാലികളിൽ, ഹിന്ദുത്വ വർഗീയ ഫാസിസത്തിനെതിരെ പ്രദർശിപ്പിച്ച ഫ്ലക്സുകളും വിശ്വാസികളെക്കൊണ്ട് ഏറ്റുവിളിപ്പിച്ച മുദ്രാവാക്യങ്ങളും സിബിസിഐയുടെ ഔദ്യോഗിക പ്രസ്താവനയായി പുറത്തുവരണം. ജൂലൈ അഞ്ചിന് ഫാ. സ്റ്റാൻ സാമിയുടെ രക്തസാക്ഷി സ്മരണ പുതുക്കിയപ്പോഴും ഫാസിസത്തിന്റെ വധശ്രമത്തിന് കാര്യമായ മാറ്റമൊന്നുമില്ലെന്ന് മണിപ്പുർ തെളിയിക്കുകയാണെന്നും -മുഖപ്രസംഗത്തിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/yYcxvIk

Comments

Archive

Contact Form

Send