അയ്യൻകാളി ഇരുണ്ടകാലത്തെ 
തിരുത്തിയെഴുതിയ വിപ്ലവകാരി: മുഖ്യമന്ത്രി


തിരുവനന്തപുരം
കേരളത്തിന്റെ നവോത്ഥാന നായകരിൽ അയ്യൻകാളിയുടെ സ്ഥാനം അനുപമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്രമായി സഞ്ചരിക്കാൻപോലും മനുഷ്യർക്ക് അവകാശമില്ലാതിരുന്ന, ന്യായമായ കൂലി സ്വപ്നത്തിൽപ്പോലുമില്ലാതിരുന്ന ഇരുണ്ടകാലത്തെ തിരുത്തിയെഴുതാൻ പ്രയത്നിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യൻകാളി. ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ വില്ലുവണ്ടി സമരവും കല്ലുമാല സമരവുമെല്ലാം പിന്നീട് ഇതിഹാസങ്ങളായി മാറി.

സാർവത്രിക വിദ്യാഭ്യാസത്തിനും കർഷകത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി അദ്ദേഹം നിലകൊണ്ടു. ജാതീയമായ വേർതിരിവുകളെ സാമൂഹ്യജീവിതത്തിൽനിന്ന് പാടേ തുടച്ചുകളയാൻ ഇനിയും സാധിച്ചിട്ടില്ലെന്ന യാഥാർഥ്യം അയ്യൻകാളിയുടെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു. വർധിക്കുന്ന സാമ്പത്തിക അസമത്വവും ആധിപത്യം നേടാൻ ശ്രമിക്കുന്ന വർഗീയതയും തുല്യനീതി സാക്ഷാൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുകയാണ്.

ഈ ഘട്ടത്തിൽ മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രം കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളുക എന്നത് നമ്മുടെ ഉത്തരവാദിത്വമായി മാറുകയാണെന്നും അയ്യൻകാളിയുടെ ജന്മദിനത്തിൽ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/r0Xyeaw

Comments

Archive

Contact Form

Send