പിഴയടയ്ക്കാന്‍ വിസമ്മതിച്ച് ഗ്രോ വാസു; റിമാന്‍ഡ് നീട്ടി
കുന്നമംഗലം > നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്കുമുമ്പിൽ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ ഗ്രോ വാസുവിന്റെ റിമാൻഡ് കോടതി നീട്ടി .
ആഗസ്ത് 25 വരെയാണ് കുന്നമംഗംലം കോടതി നീട്ടിയത്. കുറ്റം സമ്മതിക്കുന്നോ എന്ന കോടതിയുടെ ചോദ്യത്തോട് താൻ ഒരു പ്രതിഷേധത്തിലാണെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു.
പൊതുസ്ഥലത്ത് പ്രതിഷേധിച്ചതിന് ആയിരം രൂപ പിഴ അടയ്ക്കാനും തയ്യാറല്ല. രണ്ടുതരം നിയമമാണ് നിലനിൽക്കുന്നതെന്നും എട്ടുപേരെ വെടിവച്ചുകൊന്നത് അനീതിയാണെന്നും ഗ്രോ വാസു കോടതിയിൽ പറഞ്ഞു. കേസിന്റെ വിചാരണ തുടങ്ങാൻ സാക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും മജിസ്ട്രേട്ട് ആവശ്യപ്പെട്ടു.
ഗ്രോ വാസുവിന് പലതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കുന്നമംഗലം കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യമെടുക്കാൻ വിസമ്മതിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/0i1gzWS
Comments