അരീക്കൽ വെള്ളച്ചാട്ടത്തിൽ യുവതികളെ അപമാനിച്ചു ; രണ്ട്‌ പൊലീസുകാർ കസ്‌റ്റഡിയിൽ


പിറവം
പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ചെന്ന പരാതിയിൽ രണ്ട് പൊലിസുകാരെ കസ്റ്റഡിയിലെടുത്തു. ചൊവ്വ വൈകിട്ട് ആറിനാണ് സംഭവം.

മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാരാണ് കസ്റ്റഡിയിലായത്. എറണാകുളം സ്വദേശിനികളായ യുവതികൾ സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് പൊലീസുകാർ അപമാനിക്കാൻ ശ്രമിച്ചത്. യുവതികൾ പ്രതികരിച്ചതോടെ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവച്ചു. രാമമംഗലം പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/y8bqImA

Comments

Archive

Contact Form

Send