ഓണക്കിറ്റ് ഇന്നുമുതൽ
തിരുവനന്തപുരം
മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കും. 6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 14 ഇനങ്ങളുണ്ടാകും. തേയില –-100 ഗ്രാം, ചെറുപയർ പരിപ്പ്–-250ഗ്രാം, സേമിയ പായസം മിക്സ്–-250 ഗ്രാം , നെയ്യ്–-50 മില്ലി, വെളിച്ചെണ്ണ –-അരലിറ്റർ, സാമ്പാർപൊടി–-100 ഗ്രാം, മുളക് പൊടി–-100ഗ്രാം, മഞ്ഞൾപ്പൊടി–-100 ഗ്രാം, മല്ലിപ്പൊടി –-100ഗ്രാം, ചെറുപയർ–-500ഗ്രാം, തുവരപ്പരിപ്പ്–-250ഗ്രാം, പൊടി ഉപ്പ്–ഒരുകിലോ, കശുവണ്ടി–-50 ഗ്രാം, തുണി സഞ്ചി–-1 എന്നിവയാണ് കിറ്റിലുണ്ടാകുക.
റേഷൻ കാർഡുകാർ അതത് റേഷൻ കടകളിൽനിന്ന് തന്നെ കിറ്റുകൾ വാങ്ങാൻ പരമാവധി ശ്രമിക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. 27 നകം വിതരണം പൂർത്തീകരിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം തമ്പാനൂരിൽ ബുധനാഴ്ച ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/PfAUYx3
Comments