ബിഎംഎസിന് ബദലുമായി ബിജെപിയിലെ അസംതൃപ്‌തർ ; അടുത്ത മാസം സംസ്ഥാന സമ്മേളനം
കൊച്ചി
ബിഎംഎസിന് ബദലായി പുതിയ തൊഴിലാളി ക്ഷേമ സംഘടനയുമായി ബിജെപിയിലെ അസംതൃപ്തർ. എറണാകുളം കേന്ദ്രീകരിച്ച് ഭാരതീയ ജനതാ മസ്ദൂർ സംഘ് (ബിജെഎംഎസ്) എന്ന സംഘടന രൂപീകരിച്ച ഒരു വിഭാഗം പ്രവർത്തകർ അടുത്തമാസം സംസ്ഥാന സമ്മേളനം നടത്തുമെന്നും അറിയിച്ചു.
ഡൽഹിയിൽ ബിജെപി നേതാക്കളുടെ വിശ്വസ്തനായ ശാന്ത് പ്രകാശ് ജാദവിന്റെ നേതൃത്വത്തിലാണ് സംഘടനയുടെ അഖിലേന്ത്യ കമ്മിറ്റി രൂപീകരിച്ചത്. ഇതിന്റെ സംസ്ഥാന ഘടകമായാണ് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ബിജെപി കൗൺസിലർ ടി എം ഡോൾഗോവിന്റെ നേതൃത്വത്തിൽ ഇവിടെയും ബിജെഎംഎസ് രൂപീകരിച്ചത്. ഇത് ബിജെപിയുടെ തൊഴിലാളി ക്ഷേമ സംഘടനയാണെന്നും പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് രൂപീകരിച്ചതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, ബിഎംഎസിന്റെയോ ബിജെപിയുടെയോ ഒരു അംഗംപോലും പുതിയ സംഘടനയിൽ ഇല്ലെന്നും കടലാസ് സംഘടനമാത്രമാണെന്നും ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി കെ അജിത് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/6X7N0xj
Comments