മണിപ്പുർ കലാപം : ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രതിഷേധം
ന്യൂയോർക്ക്: മണിപ്പുരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വർഗീയവേട്ടയ്ക്കെതിരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തും പ്രതിഷേധം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസാണ് (FIACONA )മണിപ്പുർ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് ആരംഭിച്ച പ്രതിഷേധ യോഗത്തിൽ അമേരിക്കയിലെ നിരവധി ഇന്ത്യൻ ചർച്ചുകളെ പ്രതിനിധീകരിച്ച് സംഘടനകളും നേതാക്കളും പങ്കെടുത്തു. പാസ്റ്റർ ഗബ്രിയേൽ, ആക്ടിവിസ്റ്റ് പീറ്റർ ഫെഡ്റിച്ച്, ജിമ്മി ക്രിസ്ത്യൻ, ബിഷപ്പ് മോൻസി ഇട്ടി എന്നിവർ സംസാരിച്ചു.
പഞ്ചാബ്, ഗുജറാത്ത്, കേരള ചർച്ചുകളെ പ്രതിനിധികരിച്ച് നിരവധി നേതാക്കൾ മണിപ്പൂരിനുവേണ്ടി പ്രാർഥിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. മണിപ്പൂർ ഐക്യദാർഢ്യ പ്രാർഥനാ സമ്മേളനത്തിനു ജോർജ്ജ് അബ്രഹാം, വർഗീസ് അബ്രഹാം (രാജു), മാത്യു ജോർജ്ജ്, ഡോ. അന്ന ജോർജ്ജ്, ജിമ്മി ക്രിസ്ത്യൻ എന്നിവർ നേതൃത്വം നൽകി.
.jpg)
.jpg)



Credits National || Deshabhimani Online News https://ift.tt/UQBfTqD
Comments