അവർപോയി, പത്മനാഭന്റെ ഹൃദയവുംകൊണ്ട്‌


മാനന്തവാടി
മോർച്ചറിയുടെ മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞ പത്മനാഭനെ ആർക്കും ആശ്വസിപ്പിക്കാനായില്ല. അപകട വിവരംഅറിഞ്ഞ്, കിട്ടിയ വാഹനത്തിൽ കയറി ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടത് ഭാര്യയുടെയും മകളുടെയും ചലനമറ്റ ശരീരമാണ്. ഭാര്യ ശാന്തയും മകൾ ചിത്രയും രാവിലെ ഒരുമിച്ച് തേയില തോട്ടത്തിൽ കൊളുന്ത് നുള്ളാൻ പോയതായിരുന്നു.

മോർച്ചറിയിൽ ഇൻക്വസ്റ്റ് നടക്കുമ്പോൾ നുറുങ്ങുന്ന ഹൃദയവുമായി ഈ അമ്പത്തെട്ടുകാരൻ പുറത്തുനിന്നു. മറ്റുമക്കളായ ശിവനും രവിചന്ദ്രനും ആശുപത്രിയിലേക്ക് ഓടിയെത്തി അച്ഛന്റെ തോളിലമർന്ന് നിലവിളിച്ചു. കണ്ണോത്ത് മലയിൽ വാഹനാപകടം ഉണ്ടായി നാട്ടുകാർക്ക് പരിക്കേറ്റെന്ന് മാത്രമായിരുന്നു ഇവർ അറിഞ്ഞത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/v2znrjt

Comments

Archive

Contact Form

Send