ഒറ്റദിവസം 8.79 കോടി കലക്‌ഷൻ ;
 റെക്കോഡടിച്ച്‌ കെഎസ്‌ആർടിസി



തിരുവനന്തപുരം
കൂടുതൽ ബസ് നിരത്തിലിറക്കി പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോഡുമായി കെഎസ്ആർടിസി. ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച വരുമാനം 8.79 കോടിയായി ഉയർന്നു. ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടിയെന്ന റെക്കോഡാണ് മറികടന്നത്. ആ​ഗസ്ത് 26 മുതൽ സെപ്തംബർ നാലുവരെയുള്ള 10 ദിവസം 70.97 കോടി രൂപയുടെ ആകെ വരുമാനം നേടി. ഇതിൽ അഞ്ചുദിവസം ഏഴുകോടി രൂപ കടന്നു.

ബംഗളൂരുവിലേക്ക് ഓണക്കാലത്ത് അധികമായി 50 സർവീസ് നടത്തി. പരാതികളില്ലാതെ കേരളത്തിനകത്തും സർവീസ് നടത്താനായി. ഒമ്പതുകോടി പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടതെന്ന് അധികൃതർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/dPuxFwn

Comments

Archive

Contact Form

Send