മുസ്ലിം യുവാക്കളുടെ കൊല : മോനു മനേസറിനെ ചോദ്യം ചെയ്യും
ജയ്-പുര്
കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിൽ സംഘപരിവാർ നേതാവ് മോനു മനേസറിനെ ചോദ്യം ചെയ്യും. ഫെബ്രുവരിയിൽ ഭരത്പുർ സ്വദേശികളായ നസീര്, ജുനൈദ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന് പൊലീസ് ചോദ്യം ചെയ്യുക. ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസിൽ ഹരിയാന പൊലീസാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. നൂഹ് ജില്ലാ കോടതിയിൽ ഹാജരാക്കിയ മോനുവിനെ പിന്നീട് രണ്ടു ദിവസത്തെ റിമാന്റില് രാജസ്ഥാന് പൊലീസിന് കൈമാറുകയായിരുന്നു. ജൂലൈ 31ന് നൂഹിലുണ്ടായ സംഘര്ഷത്തില് ആറു പേരാണ് കൊല്ലപ്പെട്ടത്.
Credits National || Deshabhimani Online News https://ift.tt/V0Tznwv
Comments