തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 186 കോടി ; പഞ്ചായത്തുകൾക്ക്‌ 131.73 കോടി


തിരുവനന്തപുരം
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾക്ക് 185.68 കോടി രൂപകൂടി അനുവദിച്ചു. പരമ്പരാഗത ആവശ്യങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കിവച്ച തുകയുടെ ഏഴാം ഗഡുവാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

പഞ്ചായത്തുകൾക്ക് 131.73 കോടി നീക്കിവച്ചു. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 8.9 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 6.3 കോടി, നഗരസഭകൾക്ക് 22.6 കോടി, കോർപറേഷനുകൾക്ക് 16.15 കോടി എന്നിങ്ങനെ ലഭിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/CUH0xNJ

Comments

Archive

Contact Form

Send