വേട്ടയ്ക്ക് ഇഡി ; 5 പ്രതിപക്ഷ സംസ്ഥാനത്ത് റെയ്ഡുമായി കേന്ദ്ര ഏജൻസികൾ , ‘ഇന്ത്യ’യുടെ രൂപീകരണവും ജാതി സെൻസസും കേന്ദ്രത്തിന് വെല്ലുവിളി

ന്യൂഡൽഹി
പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ രൂപീകരണവും ജാതി സെൻസസും ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ പ്രതിപക്ഷ സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ കയറൂരിവിട്ട് ബിജെപി.

ഇന്ത്യയിലെ കക്ഷികൾ ഭരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച ഒരേസമയം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികൾ റെയ്ഡിനിറങ്ങിയത്. സർക്കാരിന്റെ ജനദ്രോഹ നടപടികളെ തുറന്നുകാട്ടുന്ന വാർത്താ പോർട്ടൽ ന്യൂസ്ക്ലിക്കിനെതിരെ യുഎപിഎ അടക്കം ചുമത്തി ചീഫ് എഡിറ്ററെയുൾപ്പെടെ ജയിലിൽ അടച്ച ഡൽഹി പൊലീസ്, സർക്കാർവിരുദ്ധ വാർത്തകൾ നൽകരുതെന്ന കൃത്യമായ താക്കീതും മാധ്യമങ്ങൾക്ക് നൽകി. ഡൽഹി മദ്യനയ കേസിൽ ബുധനാഴ്ച അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിങ്ങിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തുടങ്ങി. കർണാടകത്തിൽ കോൺഗ്രസിനെയും ബംഗാളിൽ തൃണമൂലിനെയും ലക്ഷ്യമിട്ടായിരുന്നു ഇഡി റെയ്ഡ്. തമിഴ്നാട്ടിലും തെലങ്കാനയിലും ആദായനികുതി വകുപ്പാണ് മോദി സർക്കാരിനുവേണ്ടി രംഗപ്രവേശം ചെയ്തത്

കർണാടകത്തിൽ ലക്ഷ്യം 
 കോൺ​ഗ്രസ്
കർണാടകത്തിൽ ശിവമോ​ഗ ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പേരിലാണ് പരിശോധന. ബാങ്കിന്റെ ചെയര്മാനായി ആറാം തവണയും ​കോൺ​ഗ്രസ് നേതാവ് ആര് എം മഞ്ജുനാഥ് ​ഗൗഡ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് നടപടി. ശിവമോ​ഗയിലും ബംഗളൂരുവിലും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടത്തി.

തമിഴ്നാട്ടിൽ ഡിഎംകെ
തമിഴ്നാട്ടിൽ ഡിഎംകെ നേതാവും മുന് കേന്ദ്രമന്ത്രിയും വ്യവസാസിയുമായ ജ​ഗത്രാക്ഷകൻ എംപിയുടെ വസതിയിലടക്കം ആദായനികുതിവകുപ്പ് റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മെഡിക്കല് കോളേജിലും പരിശോധന നടത്തി. ജൂണില് മന്ത്രി സെന്തില് ബാലാജിയെ ലക്ഷ്യമിട്ട് ഇഡി റെയ്ഡ് നടത്തുകയും അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

തെലങ്കാനയിൽ ലക്ഷ്യമിട്ടത് ബിആർഎസിനെ
തെലങ്കാനയിൽ ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) എംഎൽഎ മ​ഗന്തി ​ഗോപിനാഥിന്റെ വീട്ടിലായിരുന്നു ആദായനികുതിവകുപ്പിന്റെ റെയ്ഡ്. ബിആര്എസ് ജൂബിലി ഹില്സിലെ ധനസ്ഥാപനങ്ങള്, ആശുപത്രികള്, ബന്ധുക്കളുടേതും സുഹൃത്തുക്കളുടേതും അടക്കം 40 ഇടത്താണ് നികുതിവെട്ടിപ്പ് ആരോപിച്ച് പരിശോധന നടത്തിയത്. എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചെത്തിയ മുഖ്യമന്ത്രി ചന്ദ്രശേഖര് റാവുവിനെ തഴഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്ഡിഎയിൽ ചേരാനുള്ള ഭ്രാന്ത് കെസിആറിനില്ലെന്ന് ബിആർഎസ് തിരിച്ചടിച്ചതിനുപിന്നാലെയാണ് റെയ്ഡ്.

ബംഗാളിൽ തൃണമൂൽ
പശ്ചിമ ബംഗാളിൽ ഭക്ഷ്യമന്ത്രി രതിൻ ഘോഷിന്റെ മൈക്കിൾ നഗറിലെ വസതി ഉൾപ്പെടെ 12 ഇടത്തായിരുന്നു പരിശോധന. തദ്ദേശസ്ഥാപനങ്ങളിൽ നടന്ന നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്ന് ഇഡി അറിയിച്ചു. 24 നോർത്ത് പർഗാനാസ് ജില്ലയിൽ മന്ത്രിയുടെയും അഞ്ച് മുനിസിപ്പൽ ചെയർമാന്മാരുടെയും വസതികളിലും വിവിധ ഓഫീസുകളിലും റെയ്ഡ് നടത്തി.



Credits National || Deshabhimani ​Online ​News https://ift.tt/pocy1NP

Comments

Archive

Contact Form

Send