അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ; കള്ളമെന്ന്‌ സമ്മതിച്ച്‌ ഇഡി , 
 63 ലക്ഷം രൂപയുടെ ഇടപാട്‌ നടന്നെന്ന ആരോപണം ഒഴിവാക്കി


കൊച്ചി
സിപിഐ എം നേതാവിനെ കുടുക്കാൻ, അമ്മയുടെ പേരിൽ 63 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് കെട്ടിച്ചമച്ച ആരോപണം പിൻവലിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്ക് ക്രമക്കേട് കേസിൽ വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി ചെയർമാൻ പി ആർ അരവിന്ദാക്ഷന്റെ അമ്മയ്ക്ക് എതിരായ ആരോപണമാണ് ഇഡി വിഴുങ്ങിയത്. അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന മുൻ ആരോപണം കലൂരിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ചൊവ്വാഴ്ച നൽകിയ റിമാൻഡ് റിപ്പോർട്ടിൽനിന്ന് ഇഡി ഒഴിവാക്കി. ഇതോടെ ഇഡിയുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെട്ടു.

അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ 63,56,460 രൂപയുടെ ഇടപാട് നടന്നെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നുമായിരുന്നു ഇഡി കോടതിയിൽ നൽകിയ ആദ്യ റിപ്പോർട്ട്. അരവിന്ദാക്ഷന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ് റിമാൻഡ് ചെയ്തപ്പോഴായിരുന്നു ഇത്.

അതിനുശേഷം അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ ഈ ഇടപാട് നടന്നിട്ടില്ലെന്നതിന്റെയും മറ്റൊരു ചന്ദ്രമതിയുടെ പേരിൽ ഇതേ തുകയുടെ ഇടപാട് നടന്നതിന്റെയും തെളിവുകൾ പുറത്തുവന്നു. പിന്നാലെ, കസ്റ്റഡയിലുണ്ടായിരുന്ന പി ആർ അരവിന്ദാക്ഷനെയും ബാങ്ക് മുൻ ജീവനക്കാരൻ സി കെ ജിൽസിനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡിയുടെ മലക്കം മറിച്ചിൽ. അരവിന്ദാക്ഷനെയും ജിൽസിനെയും കോടതി വീണ്ടും റിമാൻഡ് ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/ndxt5NI

Comments

Archive

Contact Form

Send