സത്യം പറയുന്നവരെ 
രാജ്യദ്രോഹികളാക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്‌ ന്യൂസ്‌ക്ലിക്ക്‌ വേട്ട : ബൃന്ദ കാരാട്ട്‌


ന്യൂഡൽഹി
സത്യം വിളിച്ചുപറയുന്നവരെ രാജ്യദ്രോഹികളാക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് മാധ്യമ സ്ഥാപനമായ ന്യൂസ്ക്ലിക്കിന് എതിരായ വേട്ടയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മോദി സർക്കാർ മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്തറിൽ ഇടതുപാർടികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൃന്ദ. സംഘപരിവാർ വാരിക ‘ഓർഗനൈസർ’ ന്യൂസ്ക്ലിക്ക് വിഷയത്തിൽ എഴുതിയ മുഖപ്രസംഗത്തിന് ‘രാജ്യദ്രോഹത്തിന് സ്വാതന്ത്ര്യമോ?’–- എന്നാണ് തലക്കെട്ട് നൽകിയിട്ടുള്ളത്.

കർഷകപ്രക്ഷാേഭം സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും നൽകിയതിനെത്തുടർന്നാണ് ‘ന്യൂസ്ക്ലിക്ക്’ സംഘപരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും കണ്ണിലെ കരടായത്. 2020 മുതൽ മൂന്നുവർഷം കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇഡിക്കും സിബിഐക്കും ന്യൂസ്ക്ലിക്കിന് എതിരെ ഒന്നും കണ്ടെത്താനായില്ല–- അവർ പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി കെ എം തിവാരി, അമർജിത്കൗർ (സിപിഐ), ജി ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), രവിറായ് (സിപിഐ–- എംഎൽ), ആർ എസ് ദാഗർ (ആർഎസ്പി), പ്രകാശ്റാവു (സിജിപിഐ) തുടങ്ങിയവർ സംസാരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/0Kpwlr8

Comments

Archive

Contact Form

Send